Monday, May 6, 2024
HomeKeralaകുരങ്ങന്മാരുടെ ബഹളം; വീടിന് പിന്നില്‍ കൂറ്റന്‍ രാജവെമ്ബാല; ഭയന്ന് വീട്ടുകാര്‍

കുരങ്ങന്മാരുടെ ബഹളം; വീടിന് പിന്നില്‍ കൂറ്റന്‍ രാജവെമ്ബാല; ഭയന്ന് വീട്ടുകാര്‍

തൃശൂര്‍: കുരങ്ങന്മാരുടെ ബഹളം കേട്ട് നോക്കിയപ്പോള്‍ വീടിന് പിന്നില്‍ കൂറ്റന്‍ രാജവെമ്ബാല. 15 അടി നീളമുള്ള രാജവെമ്ബാല വിറകുപുരയിലേക്ക് കയറുന്നതാണ് വീട്ടുകാര്‍ കണ്ടത്.

തൃശൂര്‍ കട്ടിലപൂവം സ്വദേശി റെജിയുടെ വീട്ടിലാണ് രാജവെമ്ബാലയെ കണ്ടത്. ഭയന്നുപോയ വീട്ടുകാര്‍ ഉടന്‍ തന്നെ വനംവകുപ്പ് ഉദ്യോഗസ്ഥരെ വിവരം അറിയിച്ചു.

തുടര്‍ന്ന് വൈല്‍ഡ് ആനിമല്‍ റെസ്‌ക്യൂവര്‍ ലിജോയുടെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്തെത്തി. വിറകുപുരയില്‍ നിന്നും പാമ്ബിനെ പിടിച്ച്‌ ഉള്‍വനത്തിലേക്ക് തുറന്നു വിട്ടു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular