Sunday, May 5, 2024
HomeKeralaമുണ്ട് മടക്കിക്കുത്തി ഗുണ്ടയെപോലെ പാഞ്ഞടുക്കുകയായിരുന്നു’: ജോജു ക്രിമിനലെന്ന് കെ.സുധാകരൻ

മുണ്ട് മടക്കിക്കുത്തി ഗുണ്ടയെപോലെ പാഞ്ഞടുക്കുകയായിരുന്നു’: ജോജു ക്രിമിനലെന്ന് കെ.സുധാകരൻ

തിരുവനന്തപുരം: കൊച്ചിയിൽ ദേശീയ പാത ഉപരോധിച്ച് കോൺഗ്രസ് നടത്തിയ പ്രതിഷേധത്തിനിടെയുണ്ടായ സംഘർഷത്തിൽ നടൻ ജോജു ജോർജിനെതിരെ രൂക്ഷ വിമർശനവുമായി കെപിസിസി അദ്ധ്യക്ഷൻ കെ. സുധാകരൻ. ജോജു ജോർജ് ക്രിമിനലാണെന്നും ഗുണ്ടയെപോലെയാണ് പെരുമാറിയതെന്നും സുധാകരൻ പറഞ്ഞു. ജോജുവിനെതിരെ നടപടി സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

മുണ്ടും മടക്കികുത്തി സമരക്കാർക്ക് നേരെ ഗുണ്ടയെപ്പോലെ പാഞ്ഞടുക്കുകയായിരുന്നു ജോജു ജോർജ്. സ്ത്രീകളോട് അപമര്യാദയായി പെരുമാറിയതിന് ജോജുവിനെതിരെ നടപടി സ്വീകരിക്കണം. ആ നടപടി ജനങ്ങളേയും സമൂഹത്തേയും ബോദ്ധ്യപ്പെടുത്താൻ സാധിക്കുന്നതാകണമെന്നും സുധാകരൻ ആവശ്യപ്പെട്ടു.

വാഹനം തകർക്കാനുള്ള അവസരം ഉണ്ടാക്കിയത് ജോജുവാണെന്നും സുധാകരൻ ന്യായീകരിച്ചു. സമരക്കാർക്ക് നേരെ ചീറിപാഞ്ഞതുകൊണ്ടാണ് വാഹനം തകർത്തത്. അവിടെയുണ്ടായിരുന്ന മറ്റൊരു വാഹനത്തിന്റേയും ചില്ല് പൊളിഞ്ഞിട്ടില്ലല്ലോ. സ്വാഭാവികമായ കാര്യമാണ് ഇത്. അതിൽ അത്ഭുതപ്പെടാനില്ലെന്നും സുധാകരൻ പറഞ്ഞു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular