Sunday, May 5, 2024
HomeKeralaതൃശൂര്‍ സര്‍വീസ് സഹകരണ ബാങ്കിന് 6.29 കോടി ലാഭം

തൃശൂര്‍ സര്‍വീസ് സഹകരണ ബാങ്കിന് 6.29 കോടി ലാഭം

തൃശൂര്‍: തൃശൂര്‍ സര്‍വീസ് സഹകരണ ബാങ്ക് കഴിഞ്ഞ സാമ്ബത്തിക വര്‍ഷത്തില്‍ 6.29 കോടി രൂപ ലാഭം കൈവരിച്ചു. അംഗങ്ങള്‍ക്ക് 25 ശതമാനം ലാഭവിഹിതം നല്‍കാൻ പൊതുയോഗത്തില്‍ ശുപാര്‍ശ നല്‍കിയിട്ടുണ്ടെന്ന് ബാങ്ക് പ്രസിഡന്റ് എം.കെ.കണ്ണൻ പറഞ്ഞു.

ഞായറാഴ്ച ചേരുന്ന ബാങ്കിന്റെ പൊതുയോഗം ഇക്കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കും. അപൂര്‍വമായാണ് സഹകരണ ബാങ്കുകള്‍ ഇത്രയേറെ ലാഭവിഹിതം നല്‍കുന്നത്.

സഹകരണനിക്ഷേപ ഗ്യാരന്റി ഫണ്ട് ബോര്‍ഡില്‍ അംഗത്വമെടുത്ത് നിക്ഷേപങ്ങള്‍ക്ക് സുരക്ഷ ഉറപ്പാക്കിയിട്ടുണ്ട്. ബാങ്കില്‍ ഒരു മാസം മുൻപ് നടന്ന ഇ.ഡി അന്വേഷണം മൂലം നിക്ഷേപങ്ങള്‍ കാര്യമായി മാത്രമേ പിൻവലിക്കപ്പെട്ടിട്ടില്ല.

കരുവന്നൂര്‍ ബാങ്കിന്റെ കണ്‍സോര്‍ഷ്യത്തിലേക്ക് തൃശൂര്‍ സര്‍വീസ് സഹകരണ ബാങ്ക് 20 ലക്ഷം നല്‍കി. അതിന് കൃത്യമായി പലിശ കിട്ടുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular