Thursday, May 2, 2024
HomeKeralaജോലി വാഗ്ദാനം ചെയ്ത് വീട്ടമ്മമാരെ കബളിപ്പിച്ചു, തട്ടിയത് ലക്ഷങ്ങള്‍ ; പ്രതി പിടിയില്‍

ജോലി വാഗ്ദാനം ചെയ്ത് വീട്ടമ്മമാരെ കബളിപ്പിച്ചു, തട്ടിയത് ലക്ഷങ്ങള്‍ ; പ്രതി പിടിയില്‍

തൊടുപുഴ: ജോലി വാഗ്ദാനം ചെയ്ത് വീട്ടമ്മമാരെ കബളിപ്പിച്ച്‌ ലക്ഷങ്ങള്‍ തട്ടിയ കേസിലെ പ്രതിയെ തൊടുപുഴ പൊലീസ് പിടികൂടി.
നെടുങ്കണ്ടം പാറത്തോട് സ്വദേശി മനു യശോധരനാണ് പിടിയിലായത്. ഗ്രാമസേവാ കേന്ദ്രം എന്ന സ്ഥാപനത്തിന്റെ മറവിലായിരുന്നു യുവാവ് തട്ടിപ്പ് നടത്തിവന്നത്. പാറത്തോട് സ്വദേശിയായ മനുവിന്റെ നേതൃത്വത്തിലുള്ള ഗ്രാമസേവ കേന്ദ്രം എന്ന സ്ഥാപനം ആരംഭിക്കാന്‍ പോകുന്ന സൂപ്പര്‍ മാര്‍ക്കറ്റുകളിലും ഔട്ട് സോഴ്‌സിംഗ് കേന്ദ്രങ്ങളിലും ജോലി വാഗ്ദാനം ചെയ്താണ് തട്ടിപ്പ് നടത്തിയത്.തൊടുപുഴ കേന്ദ്രീകരിച്ച്‌ മൂന്ന് സ്ഥാപനങ്ങളാണ് തട്ടിപ്പിനായി പ്രതി തുറന്നത്. 8000 രൂപ പ്രതിമാസ ശമ്ബളത്തില്‍ ജോലി എന്നായിരുന്നു വാഗ്ദാനം.

സാധാരണ കുടുംബത്തിലെ സ്ത്രീകളെയാണ് തട്ടിപ്പിനായി തെരഞ്ഞെടുത്തത്. ജോലി ലഭിക്കുന്നതിന് സെക്യൂരിറ്റി തുകയായി 24000 മുതല്‍ മൂന്നു ലക്ഷം രൂപ വരെ ഇയാള്‍ ഓരോരുത്തരില്‍ നിന്നായി കൈപ്പറ്റി.കൂടുതല്‍ തുക സെക്യൂരിറ്റി നല്‍കിയാല്‍ ശമ്ബളം കൂടുമെന്നായിരുന്നു യുവാവിന്റെ വാഗ്ദാനം.45 സ്ത്രീകള്‍ക്കാണ് തട്ടിപ്പിനിരയായി പണം നഷ്ടമായത്. 14 ലക്ഷം രൂപയാണ് ഇവരില്‍ നിന്നും പ്രതി തട്ടിയെടുത്തത്.പണം നഷ്ടമായവര്‍ പരാതി നല്‍കിയതിനെ തുടര്‍ന്ന് ഒളിവില്‍ ആയിരുന്ന മനുവിനെ കോട്ടയം പനച്ചിക്കാട് നിന്നാണ് തൊടുപുഴ പൊലീസ് പിടികൂടിയത്. മറ്റൊരു തട്ടിപ്പ് നടത്തുന്നാനുള്ള ശ്രമത്തിനിടെയാണ് ഇയാള്‍ പൊലീസിന്റെ പിടിയിലാകുന്നത്.

വിശദമായി ചോദ്യം ചെയ്തപ്പോഴാണ് തട്ടിപ്പിന്റെ വ്യാപ്തി വ്യക്തമായത്. കഴിഞ്ഞ ജനുവരിയില്‍ ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥന്‍ ചമഞ്ഞ് ഏലപ്പാറയില്‍ നിന്നും വനിത ഡോക്ടറെ തട്ടിക്കൊണ്ടുപോയ കേസിലും മനു പ്രതിയാണ്. വാഹനം പണയത്തില്‍ എടുത്ത് മറച്ചു വിറ്റതിനും ഇയാള്‍ക്കെതിരെ കേസുണ്ട്. പ്രതിയെ കോടതിയില്‍ ഹാജരാക്കി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular