Monday, May 6, 2024
HomeGulfയാസ് ഖത്തര്‍: അഡ്വ. ജാഫര്‍ഖാൻ ചെയര്‍മാൻ

യാസ് ഖത്തര്‍: അഡ്വ. ജാഫര്‍ഖാൻ ചെയര്‍മാൻ

ദോഹ: ഖത്തറിലെ കലാ-കായിക-സേവന മേഖലകളില്‍ സജീവ സാന്നിധ്യമായ യാസ് ഖത്തര്‍ 2023-25 കാലയളവിലേക്കുള്ള ഭാരവാഹികളെ തെരഞ്ഞെടുത്തു.

അഡ്വ. ജാഫര്‍ഖാൻ (തൃശൂര്‍) ആണ് പുതിയ ചെയര്‍മാൻ. സുധീര്‍ ഷേണായ് (എറണാകുളം), വിനോദ് കെ. തങ്കപ്പൻ (എറണാകുളം) എന്നിവരാണ് വൈസ് ചെയര്‍മാന്മാര്‍. നൗഫല്‍ ഉസ്മാനെ (തൃശൂര്‍) ജനറല്‍ സെക്രട്ടറിയായും സെമി നൗഫല്‍ (തൃശൂര്‍), ദീപക് മോഹനൻ (തൃശൂര്‍) എന്നിവരെ ജോയന്റ് സെക്രട്ടറിമാരായും, സുനില്‍ മൂര്‍ക്കനാട് (മലപ്പുറം), ജിനേഷ് ചന്ദ്രൻ (തൃശൂര്‍) എന്നിവരെ യഥാക്രമം ട്രഷറര്‍, ജോയന്റ് ട്രഷറര്‍ എന്നീ സ്ഥാനങ്ങളിലേക്ക് തെരഞ്ഞെടുത്തു.

വിവിധ വകുപ്പുകളുടെ കണ്‍വീനര്‍, ജോയന്റ് കണ്‍വീനര്‍മാരായി കിരണ്‍ രവി, ഷിജു വര്‍ക്കി (ഫെസിലിറ്റി മാനേജ്മെന്റ്), ജിനേഷ് ചന്ദ്രൻ, അനൂപ് വിശ്വനാഥൻ (സ്പോണ്‍സര്‍ഷിപ്), നബീല്‍ മാരാത്ത്, പ്രീത നന്ദനൻ (മീഡിയ), പ്രീതു ഷേണായ്, സുചിത്ര നാരായണൻ (ലേഡീസ് വിംങ്), ഷഹീൻ അബ്ദുല്‍ഖാദര്‍, അനു നഹാസ്, സുചിത്ര നാരായണൻ (ആര്‍ട്സ് വിഭാഗം), നാരായണൻ അച്യുതൻ, ദിവ്യ അനൂപ്, സിദ്ധീഖ് പി (സ്പോര്‍ട്സ് വിഭാഗം) എന്നിവരെയും തെരഞ്ഞെടുത്തു.ഒലിവ് ഇന്റര്‍നാഷനല്‍ സ്കൂളില്‍ ചേര്‍ന്ന ജനറല്‍ ബോഡി യോഗം എക്സിക്യൂട്ടിവ് കമ്മിറ്റി അംഗങ്ങളെയും തുടര്‍ന്ന് ഐ.സി.സിയില്‍ ചേര്‍ന്ന പ്രഥമ കമ്മിറ്റിയാണ് ഭാരവാഹികളെയും തെരഞ്ഞെടുത്തത്.

യാസ് ഖത്തര്‍ ഉപദേശകസമിതി അംഗങ്ങളായ ഷംസുദീൻ ഖാലിദ്, നന്ദനൻ നമ്ബ്യാരുവീട്ടില്‍ എന്നിവര്‍ തെരഞ്ഞെടുപ്പിന് നേതൃത്വം നല്‍കി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular