Saturday, May 4, 2024
HomeIndiaസച്ചിന്‍റെ ലോകറിക്കാര്‍ഡ് സ്വന്തം പേരിലാക്കി "രചിന്‍'

സച്ചിന്‍റെ ലോകറിക്കാര്‍ഡ് സ്വന്തം പേരിലാക്കി “രചിന്‍’

മുംബൈ: ഇന്ത്യയില്‍ നടക്കുന്ന ലോകകപ്പില്‍ സ്വപ്‌നതുല്യമായ ബാറ്റിംഗ് പ്രകടനമാണ് ന്യൂസിലന്‍ഡ് താരം രചിന്‍ രവീന്ദ്ര പുറത്തെടുക്കുന്നത്.
ഈ ലോകകപ്പില്‍ ഇതിനോടകം മൂന്നു സെഞ്ചുറികള്‍ കുറിച്ച രവീന്ദ്ര, ലോകകപ്പില്‍ ഏറ്റവുമധികം സെഞ്ചുറികള്‍ നേടിയ ന്യൂസിലന്‍ഡുകാരന്‍ എന്ന നേട്ടവും സ്വന്തമാക്കി.

ശനിയാഴ്ച പാക്കിസ്ഥാനെതിരേ നടന്ന മത്സരത്തില്‍ 94 പിന്തില്‍ 108 റണ്‍സാണ് രവീന്ദ്രയുടെ സമ്ബാദ്യം. ഈ സെഞ്ചുറിയോടെ ഒരു ലോകകപ്പില്‍ ഏറ്റവുമധികം സെഞ്ചുറി നേടുന്ന കിവീസ് താരമായി മാറി രവീന്ദ്ര. ഗ്ലെന്‍ ടര്‍ണര്‍(1975, രണ്ട് സെഞ്ചുറികള്‍),കെയ്ന്‍ വില്യംസണ്‍(2015,രണ്ടു സെഞ്ചുറികള്‍),മാര്‍ട്ടിന്‍ ഗപ്റ്റില്‍(2015,രണ്ട് സെഞ്ചുറികള്‍) എന്നിവരെയാണ് രവീന്ദ്ര മറികടന്നത്.

ഇതോടൊപ്പം ഇതിഹാസതാരം സച്ചിന്‍ ടെണ്ടുല്‍ക്കറിന്‍റെ പേരിലുള്ള ചില ലോക റിക്കാര്‍ഡുകളും രവീന്ദ്ര സ്വന്തം പേരില്‍ കുറിച്ചു.

25 വയസിനു മുമ്ബ് ഏറ്റവുമധികം ലോകകപ്പ് സെഞ്ചുറികള്‍, 25 വയസിനു മുമ്ബ് ഒരു ലോകകപ്പില്‍ ഏറ്റവുമധികം റണ്‍സ് എന്നിങ്ങനെ സച്ചിന്‍റെ പേരിലുണ്ടായിരുന്ന നേട്ടങ്ങളാണ് രവീന്ദ്ര സ്വന്തം പേരില്‍ എഴുതിച്ചേര്‍ത്തത്.

അരങ്ങേറ്റ ലോകകപ്പില്‍ ഏറ്റവുമധികം റണ്‍സ് എന്ന ജോണി ബെയര്‍സ്‌റ്റോ(532 റണ്‍സ്)യുടെ നേട്ടം മറികടക്കാന്‍ വെറും പത്തു റണ്‍സ് കൂടി മാത്രമാണ് രവീന്ദ്രയ്ക്ക് വേണ്ടത്.

ഈ ലോകകപ്പില്‍ ഇതുവരെ മൂന്നു സെഞ്ചുറിയടക്കം 74.71 എന്ന ശരാശരിയില്‍ 523 റണ്‍സാണ് രവീന്ദ്രയുടെ സമ്ബാദ്യം. പാക്കിസ്ഥാനെതിരേ രവീന്ദ്ര സെഞ്ചുറി നേടിയെങ്കിലും ടീം തോറ്റത് നിരാശയായി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular