Sunday, May 5, 2024
HomeKeralaകരുവന്നൂര്‍ ബാങ്ക് തട്ടിപ്പ്: സഹകരണ മേഖലയെ തകര്‍ക്കാൻ രാഷ്ട്രീയ ദുഷ്ടലാക്കോടെയുള്ള നീക്കം- മുഖ്യമന്ത്രി

കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ്: സഹകരണ മേഖലയെ തകര്‍ക്കാൻ രാഷ്ട്രീയ ദുഷ്ടലാക്കോടെയുള്ള നീക്കം- മുഖ്യമന്ത്രി

തിരുവനന്തപുരം: കരൂവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസില്‍ പരോക്ഷ വിമര്‍ശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. സാധാരണക്കാരുടെ അത്താണിയായ സഹകരണസംഘങ്ങളെ തകര്‍ക്കാനാണ് രാഷ്ട്രീയ ദുഷ്ടലാക്കോടെയുള്ള നീക്കമെന്ന് അദ്ദേഹം പറഞ്ഞു.

സഹകരണ മേഖല തകരാതിരിക്കാനും അതിൻറെ വിശ്വാസ്യതയ്ക്ക് കോട്ടംതട്ടാതിരിക്കാനുമുള്ള പിന്തുണ നല്‍കേണ്ടതുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

തട്ടിപ്പിനെതിരെ വിട്ടുവീഴ്ചയില്ലാത്ത നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. തെറ്റു ചെയ്തവര്‍ക്കെതിരെ നടപടിയെടുക്കും. എന്നാല്‍, സഹകരണ മേഖല തകരരുത്. അതിന്റെ വിശ്വാസ്യതക്ക് കോട്ടം തട്ടരുത്. അത് സംരക്ഷിക്കാനുള്ള പിന്തുണ സ്ഥാപനത്തിന് നല്‍കേണ്ടതായിട്ടുണ്ട്. സാധാരണക്കാരുടെ അത്താണിയായ സഹകരണസംഘങ്ങളെ തകര്‍ക്കാനാണ് രാഷ്ട്രീയ ദുഷ്ടലാക്കോടെയുള്ള നീക്കമെന്നും മുഖ്യമന്ത്രി വിമര്‍ശിച്ചു.

അതേസമയം, കൊള്ളക്കാരെ സംരക്ഷിക്കുകയും നിക്ഷേപകരെ കൈയ്യൊഴിയുകയും ചെയ്യുന്ന സമീപനമാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നതെന്ന് സംശയമുണ്ടെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ആരോപിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular