Sunday, April 28, 2024
HomeCinema'KH234' ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത്; പോസ്റ്ററില്‍ മുഖം മൂടി ധരിച്ച്‌ കമല്‍ ഹാസൻ

‘KH234’ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത്; പോസ്റ്ററില്‍ മുഖം മൂടി ധരിച്ച്‌ കമല്‍ ഹാസൻ

മല്‍ഹാസന്റെ 69-ാം ജന്മദിനത്തിന് മുന്നോടിയായി, സംവിധായകൻ മണിരത്‌നവുമായി കമല്‍ ഹാസൻ സഹകരിക്കുന്ന രണ്ടാമത്തെ ചിത്രമായ KH234ന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി.

മുഷിഞ്ഞ വസ്ത്രം ധരിച്ചാണ് കമല്‍ഹാസൻ പോസ്റ്ററില്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. മുഖത്തിന്റെ പകുതി ഭാഗം മൂടിയിരിക്കുന്നതിനാല്‍ അദ്ദേഹത്തിന്റെ ജ്വലിക്കുന്ന കണ്ണുകള്‍ മാത്രമാണ് പോസ്റ്ററില്‍ കാണുന്നത്.

മൂടിക്കെട്ടിയ മുഖത്തിന് താഴെ, ജലാശയം പോലെ തോന്നിക്കുന്ന സ്ഥലത്ത് ആയുധങ്ങള്‍ വഹിക്കുന്ന അവ്യക്തമായ രൂപങ്ങള്‍ കാണാം. ചിത്രം ഒന്നുകില്‍ ഒരു കാലഘട്ട ചിത്രം അല്ലെങ്കില്‍ ഫാന്റസി ആയിരിക്കാം എന്നാണ് പോസ്റ്റര്‍ നല്‍കുന്ന സൂചന. ബിഗ് ബജറ്റ് ചിത്രങ്ങളുടെ കാലത്തിനനുസരിച്ച്‌ കമലും മണിരത്‌നവും കാര്യമായിട്ടെന്തോ പ്രേക്ഷര്‍ക്ക് കരുതി വെച്ചിട്ടുണ്ടെന്ന് സൂചന നല്‍കുന്നുണ്ട്.

രാജ് കമല്‍ ഫിലിംസ് ഇന്റര്‍നാഷണലിന്റെയും മദ്രാസ് ടാക്കീസിന്റെയും ബാനറുകളില്‍ കമല്‍ഹാസനും മണിരത്‌നവും ചേര്‍ന്നാണ് KH234 നിര്‍മ്മിക്കുന്നത്. എ. ആര്‍ റഹ്മാനാണ് ചിത്രത്തിന് സംഗീതം ഒരുക്കുന്നത്. കമല്‍ഹാസനും മണിരത്‌നവും ആദ്യമായി ഒന്നിച്ചത് നായകൻ (1987) എന്ന ചിത്രത്തിനായിരുന്നു. ഇപ്പോഴിതാ 35 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം, തമിഴ് സിനിമയിലെ രണ്ട് ഐക്കണുകള്‍ ഒന്നിക്കുന്നത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular