Thursday, May 2, 2024
HomeKeralaഎബിലിറ്റീസ് ഇന്ത്യാ എക്സ്പോ കൊച്ചിയില്‍

എബിലിറ്റീസ് ഇന്ത്യാ എക്സ്പോ കൊച്ചിയില്‍

കൊച്ചി: ഭിന്നശേഷിക്കാര്‍ക്കും വയോജനങ്ങള്‍ക്കുമുള്ള ഉത്പന്നങ്ങളുടെയും സേവനങ്ങളുടെയും രാജ്യത്തെ ആദ്യത്തേതും സമഗ്രവുമായ വ്യവസായ പ്രദര്‍ശനം ‘എബിലിറ്റീസ് ഇന്ത്യാ എക്സ്പോ 2023’ ഡിസംബര്‍ 13 മുതല്‍ 17 വരെ അങ്കമാലി അഡ്‌ലക്സ് ഇന്‍റര്‍നാഷനല്‍ എക്സിബിഷന്‍ ആന്‍ഡ് കണ്‍വന്‍ഷന്‍ സെന്‍ററില്‍ നടക്കും.
പതിനായിരത്തിലേറെ ചതുരശ്രമീറ്റര്‍ വിസ്തൃതിയിലുള്ള പ്രദര്‍ശനവേദിയില്‍ കൊച്ചി ആസ്ഥാനമായ വാല്‍സല്‍ എബിലിറ്റീസ് ആന്‍ഡ് അസിസ്റ്റീവ് ടെക്നോളജീസ് സംഘടിപ്പിക്കുന്ന പ്രദര്‍ശനത്തില്‍ ആയിരത്തിലേറെ സ്ഥാപനങ്ങള്‍ പങ്കെടുക്കുമെന്ന് മാനേജിംഗ് ഡയറക്ടര്‍ സൈമണ്‍ ജോര്‍ജ് പറഞ്ഞു.

ഭിന്നശേഷിക്കാര്‍ക്കുള്ള വൈവാഹിക സംഗമം, തൊഴില്‍മേള, വിനോദപരിപാടികള്‍, ഭക്ഷ്യമേള, മെഡിക്കല്‍ ടൂറിസം ഫെസ്റ്റ്, അക്സസിബിള്‍ ടൂറിസം ഫെസ്റ്റ്, ഷോര്‍ട്ട് ഫിലിംഫെസ്റ്റ്, കലാ-സാംസ്‌കാരിക പരിപാടികള്‍, ഫാഷന്‍ വീക്ക്, വിവിധ മേഖലകളിലെ നേട്ടങ്ങള്‍ക്കുള്ള അവാര്‍ഡുകള്‍ എന്നിവയും പ്രദര്‍ശനത്തിന്‍റെ ഭാഗമായുണ്ടാകും. ഭിന്നശേഷിക്കാര്‍, വയോജനങ്ങള്‍, അവരുടെ കുടുംബാംഗങ്ങള്‍, കെയര്‍ഗിവേഴ്സ്, സേവനദാതാക്കള്‍, സപ്പോര്‍ട്ടിംഗ് ഏജന്‍സികള്‍ തുടങ്ങിയവരെ പ്രദര്‍ശനം ഒരു മേല്‍ക്കൂരയ്ക്കു കീഴില്‍ കൊണ്ടുവരുമെന്ന് സൈമണ്‍ ജോര്‍ജ് പറഞ്ഞു.

വെബ്സൈറ്റ്: www.abilitiesindiaexpo.com, ഫോണ്‍: 88483 67546.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular