Monday, May 6, 2024
HomeIndiaടണലില്‍ കുടുങ്ങിയ 40 പേരും സുരക്ഷിതര്‍, ഓക്‌സിജനും ഭക്ഷണവും എത്തിച്ചു

ടണലില്‍ കുടുങ്ങിയ 40 പേരും സുരക്ഷിതര്‍, ഓക്‌സിജനും ഭക്ഷണവും എത്തിച്ചു

ത്തരകാശി: ഉത്തരാഖണ്ഡിലെ ഉത്തരകാശിയില്‍ നിര്‍മാണത്തിലിരുന്ന ടണലിന്റ ഒരുഭാഗം തകര്‍ന്നുണ്ടായ അപകടത്തില്‍ രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നു.

40 തൊഴിലാളികളാണ് ടണലിനുള്ളില്‍ കുടുങ്ങിക്കിടക്കുന്നത്. മുഴുവൻ പേരും സുരക്ഷിതരാണെന്നും ഇവരുമായി ആശയവിനിമയം നടത്താൻ സാധിക്കുന്നുണ്ടെന്നും അധികൃതര്‍ അറിയിച്ചു.

ടണലിനുള്ളില്‍ ജല വിതരണത്തിനായി സ്ഥാപിച്ച പൈപ്പിലൂടെ കുടുങ്ങിക്കിടക്കുന്നവര്‍ക്ക് ഓക്സിജൻ ലഭ്യത ഉറപ്പുവരുത്തിയിട്ടുണ്ട്. ഈ പൈപ്പിലൂടെ തന്നെ ആവശ്യമായ വെള്ളവും ഭക്ഷണവും എത്തിച്ചുനല്‍കിട്ടുണ്ടെന്നും അധികൃതര്‍ പറഞ്ഞു.

ബ്രഹ്മഖല്‍-യമുനോത്രി ദേശീയപാതയില്‍ സില്‍ക്യാരയ്ക്കും ദണ്ഡല്‍ഗാവിനും ഇടയിലുള്ള തുരങ്കം ഞായറാഴ്ച രാവിലെയാണ് തകര്‍ന്നത്. പ്രവേശന കവാടത്തില്‍നിന്ന് 200 മീറ്റര്‍ ഉള്ളിലായിരുന്നു അപകടം. 24 മണിക്കൂറിലേറെയായി തുടരുന്ന രക്ഷാപ്രവര്‍ത്തനത്തിനിടെ 30 മീറ്ററോളം ദൂരത്തില്‍ തകര്‍ന്നുകിടന്ന അവശിഷ്ടങ്ങള്‍ മാറ്റി. ഇനിയും 35 മീറ്ററോളം ദൂരത്തില്‍ അവശിഷ്ടങ്ങള്‍ മാറ്റിയാലേ കുടുങ്ങിക്കിടക്കുന്നവരെ പുറത്തെത്തിക്കാൻ സാധിക്കൂ.

ബിഹാര്‍, ഝാര്‍ഖണ്ഡ്, ഉത്തര്‍പ്രദേശ്, പശ്ചിമബംഗാള്‍, ഒഡിഷ, ഉത്തരാഖണ്ഡ്, ഹിമാചല്‍പ്രദേശ് എന്നിവിടങ്ങളില്‍നിന്നുള്ളവരാണ് കുടുങ്ങിക്കിടക്കുന്ന തൊഴിലാളികള്‍. ദേശീയ, സംസ്ഥാന ദുരന്തനിവാരണസേനകളും പോലീസ് ഉദ്യോഗസ്ഥരുമടക്കം രക്ഷാപ്രവര്‍ത്തനത്തിനായി രംഗത്തുണ്ട്. രക്ഷാപ്രവര്‍ത്തനത്തിനായുള്ള കൂടുതല്‍ സാമഗ്രികളും കൂടുതല്‍ ആളുകളേയും ഇവിടേക്ക് എത്തിച്ചുകൊണ്ടിരിക്കുകയാണ്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular