Friday, April 26, 2024
HomeUSAവെർജീനിയ ഗവർണർ തിരഞ്ഞെടുപ്പിൽ റിപ്പബ്ലിക്കൻ പാർട്ടി അട്ടിമറി വിജയത്തിലേക്ക്

വെർജീനിയ ഗവർണർ തിരഞ്ഞെടുപ്പിൽ റിപ്പബ്ലിക്കൻ പാർട്ടി അട്ടിമറി വിജയത്തിലേക്ക്

വെർജീനിയ ∙ നവംബർ 2ന് വെർജീനിയ ഗവർണർ സ്ഥാനത്തേക്ക് നടന്ന തിരഞ്ഞെടുപ്പിൽ നിലവിലുള്ള ഡമോക്രാറ്റിക് സ്ഥാനാർത്ഥിയും ഗവർണറുമായ ടെറി മകോലിഫ് പരാജയത്തിലേക്ക്. ബ്ലു സ്റ്റേറ്റായ വെർജീനിയ റെഡിലേക്ക് മാറുകയാണ്.97 ശതമാനം വോട്ടുകൾ എണ്ണികഴിഞ്ഞപ്പോൾ റിപ്പബ്ലിക്കൻ ഗവർണർ സ്ഥാനാർഥി യംഗ് കിങ്ങ് 51.1 ശതമാനം വോട്ടുകൾ (1616795) നേടി മുന്നിലെത്തിയപ്പോൾ, ഡമോക്രാറ്റിക് സ്ഥാനാർത്ഥി 48.2 ശതമാനം (1528791) വോട്ടുകൾ മാത്രമേ നേടാനായിട്ടുള്ളൂ.

റിപ്പബ്ലിക്കൻ കേന്ദ്രങ്ങളിൽ വിജയാഹ്ലാദ പ്രകടനങ്ങൾ ഇതിനകം തുടങ്ങി കഴിഞ്ഞു.ടെറിയുടെ വിജയം സുനിശ്ചിതമാണെന്ന് ബൈഡൻ എല്ലാ തിരഞ്ഞെടുപ്പു യോഗങ്ങളും ആവർത്തിച്ചിരുന്നു. ബൈഡന്റെ പ്രതീക്ഷകൾ അസ്ഥാനത്താക്കികൊണ്ടാണ് റിപ്പബ്ലിക്കൻ സ്ഥാനാർത്ഥി മുന്നേറുന്നത്.  ട്രംമ്പിന്റെ അടുത്ത അനുയായിയാണ് യംഗ് കിങ്ങെങ്കിലും പരസ്യമായി ട്രംപിനെ പിന്തുണയ്ക്കാൻ റിപ്പബ്ലിക്കൻ സ്ഥാനാർഥി തയാറായിരുന്നില്ല.

virginia-governor-election

തിരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിക്കുന്നതോടെ വിജയം ട്രംപിന് അവകാശപ്പെടാം. ട്രംപിന്റെ രാഷ്ട്രീയ പ്രവേശനം ഈ വിജയത്തോടെ വീണ്ടും സജ്ജീവമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.  മറ്റു പല സ്ഥലങ്ങളിലും നടന്ന തിരഞ്ഞെടുപ്പുകളിലും ഡമോക്രാറ്റിക് പാർട്ടിയുടെ പ്രകടനം വളരെ പരിതാപകരമാണ്.

 

പി പി ചെറിയാൻ

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular