Sunday, May 5, 2024
HomeKeralaഅല്‍ ഹസ ഒഐസിസി ശിശുദിനാഘോഷം സംഘടിപ്പിച്ചു

അല്‍ ഹസ ഒഐസിസി ശിശുദിനാഘോഷം സംഘടിപ്പിച്ചു

ന്ത്യൻ സ്വാതന്ത്ര്യ സമര നായകനും, രാഷ്ട്ര ശില്പിയും, പ്രഥമ പ്രധാനമന്ത്രിയുമായിരുന്ന പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്റുവിൻ്റെ നൂറ്റിമുപ്പത്തിനാലാമത് ജന്മദിനം ഒഐസിസി അല്‍ ഹസ ഏരിയ കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ വിവിധ പരിപാടികളോടെ ആഘോഷിച്ചു.

മുബാറസ് നെസ്റ്റോ ആഡിറ്റോറിയത്തില്‍ പ്രസിഡൻ്റ് ഫൈസല്‍ വാച്ചാക്കലിൻ്റെ അദ്ധ്യക്ഷതയില്‍ നടന്ന അനുസ്മരണ സമ്മേളനം മുതിര്‍ന്ന ഒഐസിസി നേതാവ് ശാഫി കുദിര്‍ ഉദ്ഘാടനം ചെയ്തു. മോഡേണ്‍ ഇൻ്റര്‍നാഷണല്‍ സ്കൂള്‍ പ്രധാനാധ്യാപകൻ തോജൊ അലക്സ്,നവാസ് കൊല്ലം, റഫീഖ് വയനാട്, ലിജു വര്‍ഗ്ഗീസ്, ഗോഡു്വീന ഷിജൊ, ആദില്‍ നൗഷാദ് എന്നിവര്‍ നെഹ്റുവിനെ അനുസ്മരിച്ചു കൊണ്ട് പ്രസംഗിച്ചു.

സ്വാതന്ത്ര്യ സമര ചരിത്ര സത്യങ്ങളെ വളച്ചൊടിച്ചും, രാഷ്ട്രശില്പി പണ്ഡിറ്റ്ജിയടക്കമുള്ള ചരിത്ര പുരുഷന്മാരുടെ പേരുകള്‍ പാഠപുസ്തകങ്ങളില്‍ നിന്നും മറ്റും നീക്കം ചെയ്യുകയും ചെയ്യുന്നവര്‍ വളര്‍ന്ന് വരുന്ന പുതിയ തലമുറയോട് കൊടും വഞ്ചനയാണ് ചെയ്യുന്നതെന്നും അനുസ്മരണ യോഗം വിലയിരുത്തി. നേതാക്കളും പ്രവര്‍ത്തകരും നെഹ്റുവിൻ്റെ ഛായാചിത്രത്തില്‍ പുഷ്പാര്‍ച്ചന നടത്തി. ജനറല്‍ സെക്രട്ടറി ഉമര്‍ കോട്ടയില്‍ സ്വാഗതവും, ട്രഷറര്‍ ഷിജോമോൻ വര്‍ഗ്ഗീസ് നന്ദിയും പറഞ്ഞു.

നിസാം വടക്കേകോണം, എംബി ഷാജു, റഷീദ് വരവൂര്‍ ,ഷാനി ഓമശ്ശേരി,ഷിബു സുകുമാരൻ, സബീന അഷ്റഫ് ,റീഹാന നിസാം, മൊയ്തു അടാടിയില്‍, സബാസ്റ്റ്യൻ വിപി, അനീഷ് സനയ്യ, മുരളീധരൻ പിള്ള, അഫ്സല്‍ അഷ്റഫ് ,റിജൊ ഉലഹന്നാൻ, ജസ്ന മാളിയേക്കല്‍, അഫ്സാന അഷ്റഫ് ,ബിനു ഡാനിയേല്‍, ശ്രീരാഗ് സനയ്യ,ഷമീര്‍ പാറക്കല്‍, സുധീരൻ കാഞ്ഞങ്ങാട്, സുമീര്‍ അല്‍ മൂസ, യാക്കൂബ്, അക്ബര്‍ഖാൻ ,മഞ്ജു നൗഷാദ്, സെബി ഫൈസല്‍, റുക്സാന റഷീദ് എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്കി. കൊച്ചു കുട്ടികളുടെ കലാപരിപാടികളും പായസമ-മധുര വിതരണവും നടത്തി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular