Thursday, May 2, 2024
HomeKeralaനയൻസിന് 39; പിറന്നാള്‍ ആഘോഷമാക്കി വിഘ്‌നേഷും ആരാധകരും

നയൻസിന് 39; പിറന്നാള്‍ ആഘോഷമാക്കി വിഘ്‌നേഷും ആരാധകരും

തെന്നിന്ത്യൻ ലേഡി സൂപ്പര്‍ സ്റ്റാര്‍ നയൻ താരയ്ക്ക് ഇന്ന് 39-ാം പിറന്നാള്‍. നിരവധി പേരാണ് താരത്തിന് ജന്മദിനാശംസകളുമായി രംഗത്തെത്തിയിരിക്കുന്നത്.

എന്നാല്‍ നയന്‍താരയ്ക്ക് ഏറ്റവും പ്രിയപ്പെട്ട ജന്മദിനാശംസ പങ്കുവെച്ചത് നയന്‍സിന്‍റെ ജീവിതപങ്കാളിയും സംവിധായകനും ഗാനരചയിതാവുമായ വിഘ്‌നേഷ് ശിവനാണ്. ‘എന്‍റെ ഉയിരിനും ഉലകിനും ജന്മദിനാശംസകള്‍’ എന്ന് എഴുതിയ കേക്ക് മുറിച്ച്‌ ഇരുവരും പിറന്നാള്‍ ആഘോഷിക്കുന്ന വീഡിയോ വിഘ്‌നേഷ് ശിവൻ ഇൻസ്റ്റാഗ്രാമില്‍ പങ്കുവെച്ചിട്ടുണ്ട്.

തെന്നിന്ത്യയില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന നടിയാണ് ആരാധകരുടെ നയൻസ്. ഡയാന മറിയം കുര്യൻ എന്ന നയൻ‌താര അഭിനയ ജീവിതം തുടങ്ങുന്നത് സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത ‘മനസ്സിനക്കരെ’ എന്ന മലയാള ചിത്രത്തിലൂടെയാണ്. തമിഴ്, മലയാളം ഭാഷയ്ക്ക് പുറമേ ഹിന്ദി, കന്നഡ, തെലുങ്ക് ചിത്രങ്ങളിലും ആരാധകരുള്ള താരമാണ് നയൻസ്. 60 ഓളം ചിത്രങ്ങളില്‍ ഇതിനോടകം തന്നെ താരം അഭിനയിച്ചിട്ടുണ്ട്. ദക്ഷിണേന്ത്യയില്‍ പ്രൈവറ്റ് ജെറ്റുള്ള സെലിബ്രിറ്റിയാണ് നയൻതാര.

കൈ നിറയെ സിനിമകള്‍ ഉള്ള താരത്തിന് വിവാദങ്ങളും ഒട്ടും കുറവല്ല. ആദ്യ കാമുകനും നടനുമായ ചിമ്ബുവിനൊപ്പമുള്ള ചുംബന ചിത്രങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലായത് നയൻതാരയുടെ പ്രതിച്ഛായയെ സ്വാധീനിച്ചിരുന്നു. പിന്നീടാണ് പ്രഭു ദേവയുമായുള്ള ബന്ധം. പ്രഭു ദേവയുടെ ആദ്യ ഭാര്യ റംലത്ത് രംഗത്തുവന്നതും വലിയ ചര്‍ച്ചയ്ക്ക് ഇടവച്ച സംഭവങ്ങളായിരുന്നു.

കഴിഞ്ഞ വര്‍ഷമാണ് സംവിധായകനും ഗാനരചയിതാവുമായ വിഘ്‌നേഷ് ശിവനെ നയൻ‌താര വിവാഹം കഴിക്കുന്നത്. 2015 മുതല്‍ ഇരുവരും പ്രണയത്തിലായിരുന്നു. സറോഗസിയിലൂടെ ഉയിര്‍, ഉലക് എന്ന ഇരട്ട ആണ്‍കുട്ടികള്‍ ഇവര്‍ക്കുണ്ട്. കുഞ്ഞുങ്ങള്‍ ഒത്തുള്ള ഫോട്ടോകള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവയ്ക്കുമ്ബോള്‍ വലിയ സ്വീകാര്യതയാണ് ലഭിക്കാറുള്ളത്.

കേരളം ചര്‍ച്ച ചെയ്യാനിരിക്കുന്ന വലിയ വാര്‍ത്തകള്‍ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്‌ആപ്പ് ഗ്രൂപ്പില്‍ ജോയിൻ ചെയ്യാം

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular