Sunday, April 28, 2024
HomeKeralaഅയര്‍ലൻഡിലെ ഡബ്ലിനില്‍ കത്തിയാക്രമണം; പിന്നാലെ കുടിയേറ്റ വിരുദ്ധരും പൊലീസും ഏറ്റുമുട്ടി

അയര്‍ലൻഡിലെ ഡബ്ലിനില്‍ കത്തിയാക്രമണം; പിന്നാലെ കുടിയേറ്റ വിരുദ്ധരും പൊലീസും ഏറ്റുമുട്ടി

ബ്ലിൻ: അയര്‍ലൻഡിലെ ഡബ്ലിനില്‍ കുട്ടികളടക്കം അഞ്ച് പേര്‍ക്ക് നേരെയുണ്ടായ കത്തിയാക്രമണത്തിന് പിന്നാലെ സംഘര്‍ഷം.

കുടിയേറ്റത്തെ എതിര്‍ക്കുന്നവരും പൊലീസും തമ്മിലാണ് സംഘര്‍ഷം. പരിക്കേറ്റവരില്‍ മൂന്നു പേര്‍ കുട്ടികളാണ്.

ഡബ്ലിൻ നഗരത്തിലെ വിവിധ ഇടങ്ങളില്‍ പ്രതിഷേധക്കാരും പൊലീസും ഏറ്റുമുട്ടി. ഹോട്ടലുകളും പൊലീസ് വാഹനങ്ങളും തകര്‍ത്ത ഇവര്‍ ബസുകള്‍ അഗ്നിക്കിരയാക്കി.

ഭക്ഷണ സാധനങ്ങള്‍ വില്‍ക്കുന്ന കടകള്‍ അക്രമികള്‍ കൊള്ളയടിച്ചു. സംഘര്‍ഷത്തെ തുടര്‍ന്ന് ഡബ്ലിനില്‍ പൊതുഗതാഗതം താല്‍കാലികമായി നിര്‍ത്തിവെച്ചു.

കത്തിയാക്രമണം നടത്തിയ 40കാരനായ അക്രമിയെ പൊലീസ് അറസ്റ്റ് ചെയ്തു. സംഭവത്തിന് പിന്നില്‍ ഭീകരാക്രമണമാണോ എന്ന് സ്ഥിരീകരിച്ചിട്ടില്ല.

അയര്‍ലൻഡിലെ തലസ്ഥാന നഗരമായ ഡബ്ലിനില്‍ ഇന്നലെയാണ് കത്തിയാക്രമണം നടന്നത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular