Saturday, April 27, 2024
HomeKeralaകോണ്‍ഗ്രസ്, സിപിഎം കക്ഷികളുടെ പാലസ്തീന്‍ റാലി അപഹാസ്യം: പി.സി. ജോര്‍ജ്

കോണ്‍ഗ്രസ്, സിപിഎം കക്ഷികളുടെ പാലസ്തീന്‍ റാലി അപഹാസ്യം: പി.സി. ജോര്‍ജ്

കോട്ടയം: മതതീവ്രവാദികളെ പ്രീണിപ്പിക്കാന്‍ സിപിഎം നടത്തിക്കൊണ്ടിരിക്കുന്ന പാലസ്തീന്‍ അനുകൂല റാലികളോടു മത്സരിച്ച്‌ കോണ്‍ഗ്രസും പാലസ്തീന്‍ റാലി സംഘടിപ്പിക്കുന്നത് അപഹാസ്യമാണെന്ന് ജനപക്ഷം ചെയര്‍മാന്‍ പി.സി.

ജോര്‍ജ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

ഹമാസ് ഭീകരരുടെ ആക്രമണത്തെ തമസ്‌കരിച്ചുകൊണ്ട് തീവ്രപാലസ്തീന്‍ അനുകൂല നിലപാട് സ്വീകരിച്ചാല്‍ കോണ്‍ഗ്രസിന് വലിയൊരു വിഭാഗം ജനങ്ങളുടെ പിന്തുണ നഷ്ടടപ്പെടും. കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍ പറഞ്ഞ സത്യങ്ങള്‍ അദ്ദേഹത്തെക്കൊണ്ട് തിരുത്തിക്കാന്‍ നടക്കുന്ന ശ്രമങ്ങള്‍ അപലനീയമാണ്.

ഇടതുപക്ഷത്തോടൊപ്പം കോണ്‍ഗ്രസും ഭീകരവാദികളെ പ്രോത്സാഹിപ്പിച്ചാല്‍ കേരളം തീവ്രവാദ കേന്ദ്രമാകും. ജനാധിപത്യവാദികളും സമാധാനകാംക്ഷികളും ഇതിനെ എതിര്‍ത്താല്‍ അവരെ വര്‍ഗീയവാദികളായി ചിത്രീകരിച്ചിട്ടു കാര്യമില്ല. എല്‍ഡിഎഫ് ഘടകകക്ഷിയിലെ ജോസ് കെ. മാണിയും യുഡിഎഫ് മുന്നണിയിലെ പി.ജെ. ജോസഫും പാലസ്തീന്‍ വിഷയത്തില്‍ നിലപാട് വ്യക്തമാക്കണമെന്നും ജോര്‍ജ് ആവശ്യപ്പെട്ടു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular