Monday, May 6, 2024
HomeKeralaബ്ലൂടൂത്ത് സ്പീക്കറിൽ ഒളിപ്പിച്ച് 70 ലക്ഷം രൂപയുടെ സ്വർണം കടത്താൻ ശ്രമം ; കരിപ്പൂരിൽ പാലക്കാട്...

ബ്ലൂടൂത്ത് സ്പീക്കറിൽ ഒളിപ്പിച്ച് 70 ലക്ഷം രൂപയുടെ സ്വർണം കടത്താൻ ശ്രമം ; കരിപ്പൂരിൽ പാലക്കാട് സ്വദേശി പിടിയിൽ

മലപ്പുറം : കരിപ്പൂർ വിമാനത്താവളം വഴി ഒളിപ്പിച്ചു കടത്താൻ ശ്രമിച്ച സ്വർണം പിടികൂടി. സംഭവത്തിൽ ഒരാളെ കസ്റ്റഡിയിൽ എടുത്തു. പാലക്കാട് സ്വദേശി മുഹമ്മദ് ഫൈസലാണ് വിമാനത്താവളം വഴി സ്വർണം കടത്താൻ ശ്രമിച്ചത്.

ബ്ലൂടുത്ത് സ്പീക്കറിനുള്ളിൽ ഒളിപ്പിച്ചായിരുന്നു ഫൈസൽ വിമാനത്താവളത്തിലേക്ക് സ്വർണം എത്തിച്ചത്. ഇങ്ങനെ വിമാനത്തിൽ കൊണ്ടുവന്ന സ്വർണം സുരക്ഷാ പരിശോധനയ്‌ക്കിടെ ഉദ്യോഗസ്ഥർ പിടികൂടുകയായിരുന്നു. 659 ഗ്രാം സ്വർണമാണ് ബ്ലൂടൂത്ത് സ്പീക്കറിൽ നിന്നും ഉദ്യോഗസ്ഥർ കണ്ടെടുത്തത്.

ദുബായിൽ നിന്നുമാണ് ഫൈസൽ സ്വർണം കൊണ്ടുവന്നത്. ഫ്‌ളൈ ദുബായ് വിമാനത്തിലായിരുന്നു ഇയാൾ സ്വർണവുമായി എത്തിയത്. ഫൈസലിൽ നിന്നും പിടിച്ചെടുത്ത സ്വർണത്തിന് വിപണിയിൽ 72 ലക്ഷം രൂപ വിലവരുമെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.

അതേസമയം ശക്തമായ സുരക്ഷ ഒരുക്കിയിട്ടും സംസ്ഥാനത്തെ വിമാനത്താവങ്ങൾവഴിയുള്ള സ്വർണക്കടത്ത് തകൃതിയായി നടക്കുകയാണ്. വിമാനത്താവളത്തിലെ ജീവനക്കാരുൾപ്പെടെ സ്വർണക്കടത്തിന് ചുക്കാൻപിടിക്കുന്നുണ്ട്. കഴിഞ്ഞ ദിവസങ്ങളിലായി നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ നിന്നും കോടികളുടെ സ്വർണമാണ് പിടിച്ചെടുത്തത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular