Sunday, May 5, 2024
HomeKeralaകഞ്ചാവിന്റെ മൊത്തവിതരണക്കാരൻ തലസ്ഥാനത്തെ സ്കൂള്‍ വിദ്യാര്‍ത്ഥി, സ്റ്റഫ് ഒളിപ്പിക്കാൻ കണ്ടുപിടിച്ചത് ഇതുവരെ ആരും പരീക്ഷിക്കാത്ത രീതി

കഞ്ചാവിന്റെ മൊത്തവിതരണക്കാരൻ തലസ്ഥാനത്തെ സ്കൂള്‍ വിദ്യാര്‍ത്ഥി, സ്റ്റഫ് ഒളിപ്പിക്കാൻ കണ്ടുപിടിച്ചത് ഇതുവരെ ആരും പരീക്ഷിക്കാത്ത രീതി

കാട്ടാക്കട: കഞ്ചാവ് പൊതികള്‍ മിഠായി കുപ്പികളിലാക്കി സ്കൂളുകളില്‍ വിതരണം ചെയ്യുന്ന വിദ്യാര്‍ത്ഥി പിടിയില്‍.

ജില്ലയിലെ അതിര്‍ത്തി ഗ്രാമങ്ങളിലെ സ്കൂളുകളില്‍ കഞ്ചാവ് മാഫിയ പിടിമുറുക്കിയെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ അതിര്‍ത്തി പ്രദേശങ്ങളില്‍ എക്സൈസിന്റെ മൊബൈല്‍ ഇന്റര്‍വെൻഷൻ യൂണിറ്റ് നടത്തിയ പരിശോധയില്‍ കാട്ടാക്കട മൈലോട്ടുമൂഴി ഭാഗത്ത് വച്ച്‌ വെള്ളിയാഴ്ച രാവിലെയോടെ വിദ്യാര്‍ത്ഥി പിടിയിലാകുന്നത്.

മറ്റ് സ്കൂളുകളിലെ കുട്ടികള്‍ക്ക് വിതരണം ചെയ്യുന്നതിനായി കഞ്ചാവ് ചെറിയ പൊതികളിലാക്കി വലിയ പ്ലാസ്റ്റിക് മിഠായി കുപ്പിയിലാക്കി സ്കൂള്‍ ബാഗില്‍ സൂക്ഷിച്ച്‌ കടത്തികൊണ്ട് വരുകയായിരുന്നു. കുറച്ചു ദിവസത്തെ എക്സൈസിന്റെ രഹസ്യ നിരീക്ഷണത്തിന് ശേഷമാണ് വിദ്യാര്‍ത്ഥിയെ പിടികൂടിയത്. മുക്കാല്‍ കിലോയോളം വരുന്ന കഞ്ചാവ് 115 പൊതികളിലാക്കിയത് സംഘം കണ്ടെത്തി.

എക്സൈസ് ഇൻസ്പെക്ടര്‍ കെ. ശ്യാംകുമാര്‍, സിവില്‍ എക്സൈസ് ഓഫീസര്‍മാരായ പി. ശങ്കര്‍, എം. വിശാഖ്, കെ.ആര്‍. രജിത്ത് എന്നിവര്‍ ഉള്‍പ്പെട്ട സംഘമാണ് പിടികൂടിയത്. പ്രതി ജുവനൈല്‍ അയതിനാല്‍ നടപടികള്‍ പൂര്‍ത്തിയാക്കി കോടതിയില്‍ ഹാജരാക്കും.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular