Saturday, May 11, 2024
HomeKeralaകെപിസിസി പുനഃസംഘടന

കെപിസിസി പുനഃസംഘടന

 പത്മവ്യൂഹത്തില്‍ പ്പെട്ടു വലയുന്ന കെപിസിസി പ്രസിഡന്റ് കെ. സുധാകരനു ഈ മാസം  കെപിസിസി പുനഃസംഘടന നടത്താന്‍ കഴിയുമെന്നു തോന്നുന്നില്ല. കഴിയണമെങ്കില്‍ ഗ്രൂപ്പിന്റെ കെണിയില്‍ നിന്നും പുറത്തു  ചാടണം.  അതിനു ഇതു വരെ സുധാകരനു സാധിച്ചിട്ടില്ല. പുറത്തുള്ള രാഷ്ട്രീയശത്രുക്കളെ തോക്കുചൂണ്ടിയെങ്കിലും  വരുതിയാലാക്കാം. പക്ഷേ, അകത്തുള്ള ശത്രുക്കള്‍ വിഷമാണ് ചിറ്റുന്നത്.  ഗ്രൂപ്പുനേതാക്കളും  ഗ്രൂപ്പ് ഹൈക്കമാന്‍ഡുമാരും വരിഞ്ഞുമുറുക്കി ശ്വാസം മുട്ടിക്കുകയാണ്.  ഏതായാലും കെപിസിസി പുനഃസംഘടന നടത്തിയേ അടങ്ങൂവെന്നാണ്  സുധാകരന്റെ നിലപാട്.അതിനായി ഏതു നേതാവിന്റെയും അടുത്തുചര്‍ച്ചയ്ക്കു പോകും. ഗ്രൂപ്പുകള്‍ നിശ്ചയിക്കുന്നവരെ  പ്രഖ്യാപിച്ചാല്‍ പ്രശ്‌നം തീരും. അതോടെ പാര്‍ട്ടി തീരുമെന്നാണ് സുധാകരന്‍ പറയുന്നത്.

ഈ മാസംഡിസിസി പ്രസിഡന്റുമാരെ നിശ്ചയിക്കാനാണ് തീരുമാനിച്ചിരുന്നത്.  എല്ലാ ജില്ലകളിലെയും ഡിസിസി പ്രസിഡന്റുമാരെ മാറ്റും. എംഎല്‍എമാരായിരിക്കുന്ന ഡിസിസി പ്രസിഡന്റുമാരെയും മാറ്റും. എന്നാല്‍ സുധാകരന്‍ നിശ്ചയിച്ചിരുന്ന  ശക്തരായ നേതാക്കളെ  മാറ്റി  തങ്ങളുടെ നൊമിനിയെ നിശ്ചയിക്കണമെന്നാണ് ഗ്രുപ്പ് നേതാക്കളുടെ ആവശ്യം. ഉമ്മന്‍ചാണ്ടിയുംരമേശ് ചെന്നിത്തലയും കട്ടയ്ക്കു എതിര്‍പ്പുമായി നില്‍ക്കുകയാണ്. ഇവരെ പിണക്കി ഇപ്പോഴത്തെ സാഹചര്യത്തില്‍ മുന്നോട്ടു പോകാനും സാധിക്കില്ല.  ഇവര്‍ നിശ്ചയിച്ച ലിസ്റ്റ് നോക്കിയ  സുധാകരന്‍ പോലും  ഞെട്ടി പോയി. പണത്തിനുവേണ്ടി ആരെയും തിരുമ്മുന്നവര്‍  ലിസ്റ്റിലുണ്ട്. പാര്‍ട്ടി ശ്ത്രുക്കളുമായി ബിസിനസ് നടത്തുന്ന നേതാക്കള്‍ വരെ  ലിസ്റ്റില്‍ചേര്‍ത്തിരിക്കുകയാണ്. എങ്ങനെ സഹിക്കും. നേതാക്കള്‍ക്കു മാസപ്പടി നല്കുന്നവരെ പോലും ലിസ്റ്റില്‍ ചേര്‍ത്തിരിക്കുന്നു.
ഏതായാലും ഹൈക്കമാന്‍ഡിന്റെ പിന്തുണയോടെഈമാസം പ്രഖ്യാപിക്കണമെന്ന വാശിയും സുധാകരനുണ്ട്. എല്ലാം നടക്കുമെന്ന പ്രതീക്ഷ മാത്രം. ഉമ്മനും ചെന്നിത്തലയും പാര്‍ട്ടിയേയും കൊണ്ടുപോകുമെന്ന അവസ്ഥയാണുള്ളത്.

മാത്യു ജോണ്‍

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular