Tuesday, May 7, 2024
HomeCinemaഇനിമുതല്‍ എനിക്ക് മറ്റൊരു മകൻ കൂടിയുണ്ട്; മകളുടെ വിവാഹനിശ്ചയ ചിത്രവുമായി ജയറാം

ഇനിമുതല്‍ എനിക്ക് മറ്റൊരു മകൻ കൂടിയുണ്ട്; മകളുടെ വിവാഹനിശ്ചയ ചിത്രവുമായി ജയറാം

കളുടെ വിവാഹനിശ്ചയ ചിത്രവുമായി ജയറാം. മാളവികയുടെ വിവാഹനിശ്ചയം കഴിഞ്ഞുവെന്നും ഇനി ഒരു മകൻ കൂടി തനിക്കുണ്ടെന്നുമാണ് ജയറാം ചിത്രം പങ്കുവച്ച്‌ കുറിച്ചിരിക്കുന്നത്.
എന്‍റെ ചക്കിക്കുട്ടന്‍റെ വിവാഹനിശ്ചയം കഴിഞ്ഞു. ഇപ്പോള്‍ എനിക്ക് മറ്റൊരു മകൻ കൂടിയുണ്ട്. രണ്ടുപേര്‍ക്കും ജീവിതകാലം മുഴുവൻ എല്ലാവിധ മംഗളങ്ങളും നേരുന്നു. ജയറാം കുറിച്ചു.

വ്യാഴാഴ്ച കൂര്‍ഗ് ജില്ലയിലെ മടിക്കേരിയില്‍ വച്ചാ‌യിരുന്നു മാളവികയുടെ വിവാഹനിശ്ചയം കഴിഞ്ഞത്. ലളിതമായി നടന്ന ചടങ്ങില്‍ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്.

സഹോദരൻ കാളിദാസ് ജയറാമിന്‍റെ കൈപിടിച്ചാണ് മാളവിക വേദിയിലെത്തിയത്. ചക്കി എന്നു വിളിപ്പേരുള്ള മാളവിക ഈയ‌ടുത്താണ് പ്രതിശ്രുതവരന്‍റെ ചിത്രം പങ്കുവച്ചത്. വരന്‍റെ പേരോ മറ്റുവിവരങ്ങളോ ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല.

ഒരു മാസം മുൻപാ‌യിരുന്നു കാളിദാസ് ജയറാമിന്‍റെയും താരിണി‌യുടെയും വിവാഹനിശ്ച‌യം. കാളിദാസ്-താരണി വിവാഹത്തിനു മുമ്ബ് മാളവികയുടെ വിവാഹം ഉണ്ടാകുമെന്ന് പാര്‍വതി വെളിപ്പെടുത്തിയിരുന്നു.

ക്രീം കളര്‍ ലെഹങ്കയില്‍ അതിസുന്ദരിയായാണ് മാളവിക വിവാഹനിശ്ചയത്തിനായി എത്തിയത്. ജുബ്ബയും മുണ്ടുമുടുത്ത് കേരളീയവേഷത്തിലാണ് പ്രതിശ്രുതവരനും എത്തി‌യത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular