Thursday, May 2, 2024
HomeKeralaജനുവരിയില്‍ ടിക്കറ്റ് ബുക്ക് ചെയ‌്തവരുടെ ശ്രദ്ധയ‌്ക്ക്, 10 ട്രെയിനുകള്‍ റദ്ദാക്കി

ജനുവരിയില്‍ ടിക്കറ്റ് ബുക്ക് ചെയ‌്തവരുടെ ശ്രദ്ധയ‌്ക്ക്, 10 ട്രെയിനുകള്‍ റദ്ദാക്കി

തിരുവനന്തപുരം: തെലുങ്കാനയിലെ ഹസൻപാര്‍ത്തി വഴിയുള്ള പാതയില്‍ നിര്‍മ്മാണജോലി നടക്കുന്നതിനാല്‍ ഇതുവഴിയുള്ള 10 ട്രെയിനുകള്‍ റദ്ദാക്കിയതായി റെയില്‍വേ അറിയിച്ചു.

എറണാകുളം- നിസാമുദ്ദീൻ മില്ലേനിയം പ്രതിവാര എക്സ്പ്രസ് ഡിസംബര്‍ 30, ജനുവരി 6 തീയതികളിലും ജനുവരി 2, 9 തീയതികളിലെ നിസാമുദ്ദീൻ- എറണാകുളം മില്ലേനിയം എക്സ്പ്രസും എറണാകുളത്തേക്കുള്ള ബാരുണി രപ്തിസാഗര്‍ ജനുവരി 1, 8 തീയതികളിലും ജനുവരി 5, 12തീയതികളിലെ മടക്ക സര്‍വീസും ജനുവരി 2, 3, 7, 9, 10 തീയതികളിലെ കൊച്ചുവേളി- ഗോരഖ് പൂര്‍ രപ്തി സാഗര്‍ എക്സ്പ്രസും ജനുവരി 4, 5, 7, 11, 12 തീയതികളിലെ മടക്കസര്‍വീസും ജനുവരി 3ലെ കോര്‍ബ- കൊച്ചുവേളി ദ്വൈവാര എക്സ്പ്രസിന്റെ കൊച്ചുവേളിയിലേക്കുള്ള സര്‍വീസും കോര്‍ബയിലേക്കുള്ള ജനുവരി ഒന്നിന്റെ സര്‍വീസും ബിലാസ്പൂര്‍- തിരുനെല്‍വേലി പ്രതിവാര എക്സ്പസിന്റെ ജനുവരി 2, 9 തീയതികളിലെ സര്‍വീസും ഡിസംബര്‍ 31, ജനുവരി 7 തീയതികളിലെ മടക്ക സര്‍വീസുമാണ് റദ്ദാക്കിയത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular