Thursday, May 2, 2024
HomeKerala10 രൂപ നല്‍കി ബാക്കി കടം പറഞ്ഞു, എടുത്തത് അഞ്ച് ടിക്കറ്റുകള്‍: പാലക്കാട്ടുകാരൻ മജീദ് ഇനി...

10 രൂപ നല്‍കി ബാക്കി കടം പറഞ്ഞു, എടുത്തത് അഞ്ച് ടിക്കറ്റുകള്‍: പാലക്കാട്ടുകാരൻ മജീദ് ഇനി കോടീശ്വരൻ

യിലൂര്‍: ഭാഗ്യപരീക്ഷണങ്ങള്‍ തുടരുന്നതിനിടെ ഭാഗ്യദേവത കടാക്ഷിച്ചപ്പോള്‍ മജീദ് കോടിപതിയായി. മീൻവില്‍പ്പനയിലൂടെ ലഭിക്കുന്ന തുച്ഛമായ വരുമാനവും വീട്ടിലെ പ്രാരബ്ധങ്ങളുമാണ് കഴിഞ്ഞ 20 വര്‍ഷമായി അയിലൂര്‍ തിരുവഴിയാട് ചുറപ്പുറം വീട്ടില്‍ എസ്.

മജീദിനെ ഭാഗ്യപരീക്ഷണം നടത്താൻ പ്രേരിപ്പിച്ചത്. ഒടുവില്‍ ഭാഗ്യദേവത കേരള ലോട്ടറിയുടെ 50-50യില്‍ ഒന്നാം സമ്മാനമായ ഒരു കോടി രൂപയുമായി മജീദിനെ തേടിയെത്തി.

ബുധനാഴ്ച രാവിലെ കയറാടിയില്‍ ലോട്ടറി വില്‍പ്പന നടത്തുന്ന കരിങ്കുളത്തെ ആര്‍.ചെന്താമരയില്‍ നിന്ന് കടമായി വാങ്ങിയ ലോട്ടറിക്കാണ് ഭാഗ്യം കടാക്ഷിച്ചത്. ആദ്യ വില്‍പ്പനയായതിനാല്‍ 10 രൂപ നല്‍കി ബാക്കി 240 രൂപ മീൻ വില്‍പ്പന കഴിഞ്ഞ് മടങ്ങിവരുമ്ബോള്‍ നല്‍കാമെന്ന് പറഞാണ് 50 രൂപ വിലയുള്ള അഞ്ച് ടിക്കറ്റുകള്‍ വാങ്ങിയത്. വൈകിട്ട് ബാക്കി തുകയും നല്‍കി.

എഫ്.എക്സ്. 492775 നമ്ബറിലുള്ള ടിക്കറ്റിന് ഒന്നാംസമ്മാനവും ഇതോടൊപ്പം എടുത്ത ഇതേ നമ്ബറിലുള്ള മറ്റു നാലു ടിക്കറ്റുകള്‍ക്ക് 8000 രൂപ വീതം സമാശ്വാസ സമ്മാനവും ലഭിച്ചു. നാലു വര്‍ഷമായി മീൻ കച്ചവടം നടത്തുകയാണ് മജീദ്. സ്ഥിരമായി ലോട്ടറി എടുക്കാറുള്ള മജീദിന് ചെറിയ തുകയുടെ സമ്മാനം ലഭിക്കാറുണ്ടെങ്കിലും വലിയ തുക ലഭിക്കുന്നത് ആദ്യമാണ്.

സമ്മാനര്‍ഹമായ ടിക്കറ്റ് ഇന്നലെ യൂണിയൻ ബാങ്ക് അയിലൂര്‍ ശാഖാ മാനേജര്‍ റജീനയ്ക്ക് കൈമാറി. മകളുടെ വിവാഹത്തിനായി എടുത്ത ആറുലക്ഷത്തിന്റെ വായ്പ തിരിച്ചടവ് മുടങ്ങിക്കിടക്കുകയാണ്. അത് തീര്‍ക്കുകയും പഴയ വീട് പുതുക്കിപ്പണിയുകയും ഉള്‍പ്പെടെ മോഹങ്ങള്‍ മജീദിനുണ്ട്. എറണാകുളത്ത് കാറ്ററിംഗ് ജോലി ചെയ്തിരുന്ന മജീദ് നാട്ടിലെത്തിയാണ് മീൻ കച്ചവടം തുടങ്ങിയത്. കോടിപതിയായെങ്കിലും മീൻ കച്ചവടം തുടരാനാണ് തീരുമാനം. ഭാര്യ: ലൈല. മക്കള്‍: ജെസീന, റിയാസ്, ജംസീന.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular