Saturday, May 4, 2024
HomeKeralaഇസ്രയേലിന് വീണ്ടും ആയുധങ്ങള്‍ നല്‍കി ബൈഡൻ ഭരണകൂടം

ഇസ്രയേലിന് വീണ്ടും ആയുധങ്ങള്‍ നല്‍കി ബൈഡൻ ഭരണകൂടം

വാഷിംഗ്‌ടണ്‍ ഡിസി: ഇസ്രയേലിന് വീണ്ടും ആയുധങ്ങള്‍ നല്‍കി ബൈഡൻ ഭരണകൂടം. കോണ്‍ഗ്രസിന്‍റെ അനുമതി ഇല്ലാതെയാണ് ആയുധങ്ങള്‍ നല്‍കിയത്.
വിദേശരാജ്യത്തിന് ആയുധ വില്‍പ്പന നടത്തണമെങ്കില്‍ ആമേരിക്കന്‍ കോണ്‍ഗ്രസിന്‍റെ അംഗീകാരം ആവശ്യമാണ്. എന്നാല്‍, അടിയന്തര ആവശ്യം പരിഗണിച്ച്‌ അംഗീകാരത്തിന് കാത്തുനില്‍ക്കാതെ യുഎസ് ശേഖരത്തില്‍ നിന്നുതന്നെ ബൈഡന്‍ ഭരണകൂടം ആയുധങ്ങള്‍ നല്‍കിയിരിക്കുകയായിരുന്നു.

ഇസ്രായേലിന്‍റെ സുരക്ഷയ്ക്ക് അമേരിക്ക പ്രതിജ്ഞാബദ്ധമാണ്. രാജ്യം അഭിമുഖീകരിക്കുന്ന ഭീഷണികളില്‍ നിന്ന് സ്വയം പ്രതിരോധിക്കാൻ ഇസ്രായേലിന് കഴിയുമെന്ന് ഉറപ്പാക്കുന്നത് യുഎസ് ദേശീയ താത്പര്യങ്ങള്‍ക്ക് അത്യന്താപേക്ഷിതമാണ് എന്ന് സ്റ്റേറ്റ് സെക്രട്ടറി ആന്‍റണി ബ്ലിങ്കെൻ പറഞ്ഞു.

ഇസ്രയേല്‍ ഇതിനകം വാങ്ങിയ 155 എംഎം ഷെല്ലുകള്‍ നിര്‍മിക്കാൻ ആവശ്യമായ ഫ്യൂസുകള്‍, ചാര്‍ജുകള്‍, പ്രൈമറുകള്‍ എന്നിവയുള്‍പ്പെടെയുള്ള ഉപകരണങ്ങള്‍ക്കായി 147.5 മില്യണ്‍ ഡോളറിന്‍റെ വില്‍പനയ്ക്കായി രണ്ടാമത്തെ അടിയന്തര തീരുമാനം എടുത്തതായി ആന്‍റണി ബ്ലിങ്കെൻ കോണ്‍ഗ്രസിനെ അറിയിച്ചതായി സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്‍റ് അറിയിച്ചു.

ഇസ്രായേലിന്‍റെ പ്രതിരോധ ആവശ്യങ്ങളുടെ അടിയന്തിര സാഹചര്യം കണക്കിലെടുത്ത് കൈമാറ്റത്തിന് ഉടനടി അംഗീകാരം ആവശ്യമുള്ള അടിയന്തരാവസ്ഥ നിര്‍ണയിക്കാൻ തന്‍റെ നിയുക്ത അധികാരം വിനിയോഗിച്ചതായി സെക്രട്ടറി കോണ്‍ഗ്രസിനെ അറിയിച്ചു എന്ന് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്‍റ് പറഞ്ഞു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular