Thursday, May 2, 2024
HomeKeralaആലപ്പുഴയില്‍ ഒന്നര വയസ്സുകാരനെ മര്‍ദ്ദിച്ച സംഭവത്തില്‍ അമ്മയും ആണ്‍ സുഹൃത്തും കസ്റ്റഡിയില്‍

ആലപ്പുഴയില്‍ ഒന്നര വയസ്സുകാരനെ മര്‍ദ്ദിച്ച സംഭവത്തില്‍ അമ്മയും ആണ്‍ സുഹൃത്തും കസ്റ്റഡിയില്‍

ലപ്പുഴയില്‍ ഒന്നര വയസ്സുകാരനെ മര്‍ദ്ദിച്ച സംഭവത്തില്‍ മാതാവും ആണ്‍ സുഹൃത്തും പൊലീസ് കസ്റ്റഡിയില്‍. അര്‍ത്തുങ്കലില്‍ നിന്നാണ് പ്രതികളെ കസ്റ്റഡിയില്‍ എടുത്തത്.
കുത്തിയതോട് പോലീസ് സ്റ്റേഷനില്‍ എത്തിച്ച ശേഷം പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തും.

അമ്മയുടെ സുഹൃത്തിന്റെ മര്‍ദ്ദനത്തെ തുടര്‍ന്ന് ഒന്നര വയസ്സുകാരനെ വണ്ടാനം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചിരുന്നു. മാതാപിതാക്കള്‍ പിരിഞ്ഞ് താമസിക്കുന്നതിനാല്‍ അമ്മക്കൊപ്പമായിരുന്നു കുട്ടി ഉണ്ടായിരുന്നത്.

കുട്ടിയെ മര്‍ദ്ദിച്ച ശേഷം ഭാര്യയുടെ സുഹൃത്ത് ഭര്‍ത്താവിന്റെ വീട്ടില്‍ കുട്ടിയെ ഏല്‍പ്പിക്കുകയായിരുന്നു. വേദനയെ തുടര്‍ന്ന് കുട്ടി കരഞ്ഞതോടെ അച്ഛന്‍റെ ബന്ധുക്കള്‍ നടത്തിയ പരിശോധനയില്‍ കുഞ്ഞിന്‍റെ ദേഹമാസകലം മര്‍ദനമേറ്റ പാടുകള്‍ കണ്ടെത്തുകയായിരുന്നു. ആശുപത്രിയില്‍ പ്രവേശിപ്പിച്ചപ്പോള്‍ കൈയ്ക്ക് പൊട്ടലുണ്ടെന്നും കണ്ടെത്തി. ഇതോടെ കുടുംബം പോലീസിനെ വിവരമറിയിക്കുകയായിരുന്നു. സംഭവത്തില്‍ കുത്തിയതോട് പോലീസ് കേസെടുത്ത് നടത്തിയ അന്വേഷണത്തിലാണ് അമ്മയെയും ആണ്‍സുഹൃത്തിനെയും പിടികൂടിയത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular