Sunday, April 28, 2024
HomeKeralaഇടുക്കി- നേര്യമംഗലം സംസ്ഥാന പാതയില്‍ പാറ ഇടിഞ്ഞുവീണു; ഗതാഗതം തടസ്സപ്പെട്ടു

ഇടുക്കി- നേര്യമംഗലം സംസ്ഥാന പാതയില്‍ പാറ ഇടിഞ്ഞുവീണു; ഗതാഗതം തടസ്സപ്പെട്ടു

ടുക്കി: നേര്യമംഗലം സംസ്ഥാനപാതയില്‍ കീരിത്തോടിനു സമീപം കൂറ്റൻ പാറ റോഡിലേക്ക് പതിച്ച്‌ ഗതാഗതം തടസ്സപ്പെട്ടു.

വാഹനങ്ങള്‍ റോഡിലില്ലാത്ത സമയമായതിനാല്‍ വൻ അപകടം ഒഴിവായി. ഇടുക്കിയില്‍നിന്ന് ഫയര്‍ഫോഴ്സ് സംഘം സ്ഥലത്തെത്തി. ഏറെനേരം ഗതാഗത തടസ്സം അനുഭവപ്പെട്ടതോടെ കെ.എസ്.ആര്‍.ടി.സി. ബസുകളും സ്വകാര്യ ബസുകളുമുള്‍പ്പടെയുള്ള വാഹനങ്ങള്‍ കുരുക്കിലായി.

വെള്ളിയാഴ്ച വൈകിട്ട് ആറുമണിയോടെയാണ് അപകടമുണ്ടായത്. അപ്രതീക്ഷിതമായി പാറ റോഡിലേക്ക് പതിക്കുകയായിരുന്നു. എറാണാകുളത്തുനിന്ന് വരുന്നവര്‍ കട്ടപ്പന, ചെറുതോണി, തേക്കടി ഉള്‍പ്പെടെയുള്ള പ്രദേശങ്ങളിലേക്ക് പോകുന്ന വഴിയാണിത്. സാധാരണ നല്ല തിരക്കുണ്ടാകുന്ന സ്ഥലമാണിത്.

കഴിഞ്ഞദിവസം കൊട്ടാരക്കര-ഡിണ്ഡിഗല്‍ പാതയിലും സമാനമായ അപകടമുണ്ടായി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular