Sunday, April 28, 2024
HomeUSAനിങ്ങള്‍ക്കുവേണ്ടി ഞാൻ മരിക്കും, ജീവിക്കുകയും ചെയ്യും; ശ്രദ്ധേയമായി ന്യൂസീലൻഡ് എംപിയുടെ ആദ്യ പ്രസംഗം

നിങ്ങള്‍ക്കുവേണ്ടി ഞാൻ മരിക്കും, ജീവിക്കുകയും ചെയ്യും; ശ്രദ്ധേയമായി ന്യൂസീലൻഡ് എംപിയുടെ ആദ്യ പ്രസംഗം

വെല്ലിങ്ടണ്‍: സാമൂഹിക മാധ്യമങ്ങളില്‍ ശ്രദ്ധനേടി ന്യൂസീലൻഡിലെ ഏറ്റവും പ്രായം കുറഞ്ഞ പാര്‍ലമെന്റ് അംഗത്തിന്റെ ആദ്യ പ്രസംഗം.

170 വര്‍ഷങ്ങള്‍ക്കിടെ ന്യൂസീലൻഡിലെ ഏറ്റവും പ്രായം കുറഞ്ഞ എംപിയായി തിരഞ്ഞെടുക്കപ്പെട്ട 21-കാരി ഹന റോഹിതി മെയ്പി ക്ലാര്‍ക്കിന്റെ പ്രസംഗമാണ് സാമൂഹിക മാധ്യമങ്ങളില്‍ ചര്‍ച്ചയാവുന്നത്. മവോരി ഗോത്രവര്‍ഗപ്രതിനിധിയായ ഹന റോഹിത മെയ്പി ക്ലാര്‍ക്കിന്റെ ‘നിങ്ങള്‍ക്ക് വേണ്ടി ഞാൻ മരിക്കും, എന്നാല്‍ നിങ്ങള്‍ക്കുവേണ്ടി ഞാൻ ജീവിക്കുകയും ചെയ്യും’, എന്ന പ്രസംഗമാണ് ചര്‍ച്ചാ വിഷയം.

കഴിഞ്ഞ വര്‍ഷം അവസാനം നടത്തിയ പ്രസംഗമാണ് ഇപ്പോള്‍ പ്രചരിക്കുന്നത്. അവകാശങ്ങള്‍ക്കുവേണ്ടി നിലകൊള്ളാനും സംസ്കാരത്തെ ഉയര്‍ത്തിപ്പിടിക്കാനും മവോരി വിഭാഗത്തോട് ആഹ്വാനം ചെയ്യുന്നതാണ് എം.പിയുടെ പ്രസംഗം. ദേശീയ അംഗീകാരത്തിനായി മവോരി വിഭാഗം നടത്തിയ പോരാട്ടത്തിന്റെ അമ്ബതാം വാര്‍ഷികത്തില്‍ പാര്‍ലമെന്റിന് പുറത്തുതന്നെ തന്റെ ആദ്യ പ്രസംഗം നടത്തിയതായി അവര്‍ പറഞ്ഞു. ‘അന്ന് നടത്തിയ പ്രസംഗം എന്റെ മുത്തശ്ശനും മുത്തശ്ശിമാര്‍ക്കും സമര്‍പ്പിക്കുന്നു, ഇന്നത്തെ പ്രസംഗം നമ്മുടെ കുട്ടികള്‍ക്കും’ മെയ്പി ക്ലാര്‍ക്ക് പറഞ്ഞു.

തങ്ങളുടെ പരിസ്ഥിതിക്കും ജലത്തിനും ഭൂമിക്കും പ്രകൃതിവിഭവങ്ങള്‍ക്കും നേരെ സര്‍ക്കാരിന്റെ കൈയേറ്റമുണ്ടായിയെന്ന് അവര്‍ കുറ്റപ്പെടുത്തി. മാതൃഭാഷ പഠിക്കാൻ കഴിയാതെ, തലതാഴ്ത്തി ക്ലാസ് റൂമിന്റെ ഏറ്റവും പിന്നിലിരിക്കുന്ന മവോരി കുട്ടികളെ ഇരുകൈയ്യും നീട്ടി സ്വീകരിക്കാൻ കാത്തിരിക്കുകയാണെന്നും അവര്‍ പ്രസംഗത്തില്‍ പറഞ്ഞു.

https://x.com/Enezator/status/1743003735112962184?s=20

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular