Saturday, April 27, 2024
HomeKeralaവ്യാപാരി ക്ലബിന് തുടക്കം; തൊടുപുഴ നഗരസഭ ചെയര്‍മാൻ സനീഷ് ജോര്‍ജ് ഉദ്ഘാടനം ചെയ്തു

വ്യാപാരി ക്ലബിന് തുടക്കം; തൊടുപുഴ നഗരസഭ ചെയര്‍മാൻ സനീഷ് ജോര്‍ജ് ഉദ്ഘാടനം ചെയ്തു

തൊടുപുഴ: വ്യാപാരികളുടെ ക്ഷേമത്തിനും കുടുംബങ്ങള്‍ തമ്മിലെ ആശയവിനിമയത്തിനും കഷ്ടത അനുഭവിക്കുന്ന വ്യാപാരികള്‍ക്ക് കൈത്താങ്ങാകുന്നതിനും മറ്റുമായി രൂപവത്കരിച്ച വ്യാപാരി ക്ലബ് 38ന് തുടക്കം കുറിച്ചു.

ക്ലബ് പ്രസിഡന്റ് രാജു തരണി അധ്യക്ഷത വഹിച്ച യോഗം നഗരസഭ ചെയര്‍മാൻ സനീഷ് ജോര്‍ജ് ഉദ്ഘാടനം ചെയ്തു.

ഓഡിറ്റോറിയം ഉദ്ഘാടനം മര്‍ച്ചന്റ് അസോസിയേഷൻ പ്രസിഡന്റ് അജീവ് പുരുഷോത്തമനും ഓഫിസ് ഉദ്ഘാടനം അസോസിയേഷൻ മുൻ പ്രസിഡന്റ് ടി.എൻ. പ്രസന്നകുമാറും നിര്‍വഹിച്ചു. ചാരിറ്റി പ്രവര്‍ത്തനത്തിന് ആദ്യ തുക അസോസിയേഷൻ മുൻ പ്രസിഡന്റ് കെ. വിജയൻ രാജു തരണിയിലിന് കൈമാറി. വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ല ട്രഷറര്‍ ആര്‍. രമേശ്, ബ്ലോക്ക് പ്രസിഡന്‍റ് എൻ.പി. ചാക്കോ, ഹോട്ടല്‍ അസോസിയേഷൻ പ്രസിഡന്‍റ് എം.എൻ. ബാബു, അസോസിയേഷൻ മുൻ പ്രസിഡന്‍റ് ജോസ് വഴുതനപ്പള്ളി, ജനറല്‍ സെക്രട്ടറി നാസര്‍ സൈര, കെ.വി.വി.എസ് തൊടുപുഴ ബ്ലോക്ക് ജനറല്‍ സെക്രട്ടറി സാലി എസ്. മുഹമ്മദ് , യൂത്ത് വിങ് പ്രസിഡന്‍റ് പ്രജീഷ് രവി, ക്ലബ് ജനറല്‍ സെക്രട്ടറി നവാസ് സി.കെ, മൊബൈല്‍ ഡീലേഴ്സ് അസോസിയേഷൻ ജില്ല പ്രസിഡന്റ് ശരീഫ് സര്‍ഗ്ഗം എന്നിവര്‍ സംസാരിച്ചു .

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular