Saturday, April 27, 2024
HomeUncategorizedമാര്‍ അലക്‌സാന്ത്രിയോസ് മെത്രാപ്പോലീത്തക്ക് കെ. സി. ഇ. സി. സ്വീകരണം നല്‍കി

മാര്‍ അലക്‌സാന്ത്രിയോസ് മെത്രാപ്പോലീത്തക്ക് കെ. സി. ഇ. സി. സ്വീകരണം നല്‍കി

നാമ: ബഹറൈനിലെ ക്രിസ്ത്യൻ എപ്പിസ്കോപ്പല്‍ സഭകളുടെ കൂട്ടായ്മ ആയ കേരളാ ക്രിസ്ത്യൻ എക്യൂമിനിക്കല്‍ കൗണ്‍സിലിന്റെ നേത്യത്വത്തില്‍ മലങ്കര യാക്കോബായ സഭയുടെ മുംബേ ഭദ്രാസനാധിപൻ അഭിവന്ദ്യ തോമസ് മാര്‍ അലക്സാന്ത്രിയോസ് മെത്രാപ്പോലീത്തായിക്ക് സ്വീകരണം നല്‍കി.

ജനറല്‍ സെക്രട്ടറി ജെയ്ംസ് ബേബി സ്വാഗതം പറഞ്ഞ യോഗത്തില്‍ പ്രസിഡണ്ട് റവ. ഫാദര്‍ ജോര്‍ജ്ജ് സണ്ണി അദ്ധ്യക്ഷനായിരുന്നു. റവ. ഫാദര്‍ സുനില്‍ കുര്യൻ ബേബി, റവ. അനൂപ് സാം, റവ. ഫാദര്‍ ജോണ്‍സ് ജോണ്‍സണ്‍ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു. ട്രഷറാര്‍ വിനു ക്രിസ്റ്റി നന്ദിയും പറഞ്ഞു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular