Tuesday, May 7, 2024
HomeKeralaചേരാനല്ലൂരില്‍ വ്യാപാരിയെ മര്‍ദിച്ച കാപ്പ പ്രതി അറസ്റ്റില്‍

ചേരാനല്ലൂരില്‍ വ്യാപാരിയെ മര്‍ദിച്ച കാപ്പ പ്രതി അറസ്റ്റില്‍

കൊച്ചി: ചേരാനല്ലൂരില്‍ വയോധികനായ വ്യാപാരിയെ ക്രൂരമായി മര്‍ദിക്കുകയും കട തല്ലിത്തകര്‍ക്കുകയും ചെയ്ത സംഭവത്തില്‍ കാപ്പ കേസ് പ്രതി പിടിയില്‍.

തൃശൂര്‍ കാട്ടൂര്‍ സ്വദേശി ഹരീഷിനെയാണ് പ്രത്യേക അന്വേഷണസംഘം കര്‍ണാടകയിലെ ബിഡദിയില്‍നിന്ന് പിടികൂടിയത്. ഇവിടെ ഡോഗ് ട്രെയിനറായി വ്യാജപേരില്‍ ഒളിവില്‍ കഴിയുകയായിരുന്നു. കേസില്‍ ഹരീഷിന്റെ കൂട്ടാളിയായ നിഖില്‍ നാരായണനെ കഴിഞ്ഞദിവസം അങ്കമാലി മൂക്കന്നൂരില്‍നിന്ന് പിടികൂടിയിരുന്നു. വിവിധ സ്റ്റേഷനുകളിലായി ഹരീഷിനെതിരെ മോഷണം, പിടിച്ചുപറി, അടിപിടി, മയക്കുമരുന്ന് എന്നിങ്ങനെ 44ഓളം കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. തൃശൂര്‍ കാട്ടൂര്‍ പൊലീസ് സ്റ്റേഷനില്‍ ഇയാള്‍ക്കെതിരെ കാപ്പ കേസ് നിലവിലുണ്ട്.

ഡിസംബറില്‍ ചേരാനല്ലൂര്‍ ഇടയക്കുന്നം കപ്പേളക്ക് സമീപമുള്ള ദിയ ബേക്കറിയുടെ ഉടമസ്ഥനെയാണ് ഹരീഷും കൂട്ടാളിയും ചേര്‍ന്ന് ആക്രമിച്ചശേഷം കട തല്ലിത്തകര്‍ത്തത്.

രണ്ട് മാസം മുമ്ബ് ബേക്കറിക്ക് മുന്നിലുണ്ടായ വാക്തര്‍ക്കത്തിന്റെ ദൃശ്യങ്ങള്‍ പൊലീസിന് കൈമാറിയെന്ന് ആരോപിച്ചായിരുന്നു മര്‍ദനം. പിന്നാലെ മൊബൈല്‍ ഉപേക്ഷിച്ച്‌ കടന്നുകളഞ്ഞു. ഇയാളുടെ സുഹൃത്തുക്കളെ ചോദ്യം ചെയ്തതില്‍നിന്നാണ് ഒളിത്താവളം സംബന്ധിച്ച്‌ വിവരം ലഭിച്ചത്. ചേരാനല്ലൂരില്‍ വാടകക്ക് താമസിക്കുന്ന ഇയാള്‍ പൊലീസ് അന്വേഷിച്ച്‌ വീട്ടില്‍ എത്തുമ്ബോള്‍ നായ്ക്കളെ തുറന്നു വിടുന്നതും പതിവായിരുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular