Wednesday, May 8, 2024
HomeKeralaമിന്നലില്‍ വീടിന് കേടുപാടുകള്‍, വീട്ടമ്മ തലനാരിഴക്ക് രക്ഷപ്പെട്ടു

മിന്നലില്‍ വീടിന് കേടുപാടുകള്‍, വീട്ടമ്മ തലനാരിഴക്ക് രക്ഷപ്പെട്ടു

പാനൂര്‍: ഈസ്റ്റ് പാറാട് കല്ലുവെച്ച പറമ്ബത്ത് മഹ്മൂദിന്റെ വീട്ടില്‍ കഴിഞ്ഞ ദിവസം രാത്രിയുണ്ടായ ശക്തമായ മിന്നലില്‍ വീടിന് സാരമായ കേടുപാടുകള്‍ സംഭവിച്ചു.

വീട്ടുകാര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു.

രാത്രി പത്തോടെ വീടിന് ശക്തമായ മിന്നല്‍ ഏല്‍ക്കുകയും ചുവരിന് വിള്ളലും ഉണ്ടായി. മുറിയുടെ അകത്തെ അലമാരകള്‍, മറ്റു ഫര്‍ണിച്ചറുകള്‍ എന്നിവയെല്ലാം തകര്‍ന്നു.ഈ സമയത്ത് മുറിയില്‍ ഉണ്ടായിരുന്ന മുഹമ്മദിന്റെ ഉമ്മ ബിയാത്തു അത്ഭുതകരമായി രക്ഷപ്പെടുകയായിരുന്നു. മുറിയിലെ ഷോക്കേസ് ചില്ല് മുഴുവനായും ചിന്നിച്ചിതറി.

പുറത്തെ ചുമരില്‍ ഇടിമിന്നല്‍ ഏല്‍ക്കുകയും ചുവരിലും വാര്‍പ്പിലും വിള്ളലുകള്‍ ഉണ്ടാവുകയും അതിന്റെ ആഘാതത്തില്‍ മുറിയിലുണ്ടായിരുന്ന വലിയ അലമാരകള്‍ ഉള്‍പ്പെടെയുള്ള ഫര്‍ണിച്ചറുകള്‍ മറിഞ്ഞുവീഴുകയുമായിരുന്നു. സംഭവസ്ഥലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ. ലത, വാര്‍ഡ് മെംബര്‍ പി. മഹിജ, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയര്‍മാൻ പി.കെ. മുഹമ്മദലി, ബ്ലോക്ക് മെംബര്‍ സാദിഖ് പാറാട്, മെംബര്‍മാരായ പി.വി. അഷ്കര്‍ അലി, ഫൈസല്‍ കണ്ണങ്കോട് എന്നിവര്‍ സന്ദര്‍ശിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular