ചേളന്നൂര്‍: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ഗര്‍ഭിണിയാക്കിയ കേസില്‍ യുവാവ് റിമാൻഡില്‍. പാലത്ത് പുതുക്കുടി അമീര്‍ അലിയെയാണ് (20) കാക്കൂര്‍ പൊലീസ് അറസ്റ്റ് ചെയ്തത്.
പെണ്‍കുട്ടിയുടെ രക്ഷിതാവിന്റെ പരാതിയിലാണ് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചത്. കുടുംബവുമായി മുമ്ബുള്ള പരിചയത്തിന്റെ അടിസ്ഥാനത്തില്‍ പെണ്‍കുട്ടിയെ സ്നേഹം നടിച്ചാണ് പ്രതി പീഡിപ്പിച്ചത്. മയക്കുമരുന്നുപയോഗത്തിനിടെ അമീര്‍ അലി മുമ്ബ് പൊലീസ് പിടിയിലായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.