Sunday, April 28, 2024
HomeGulfപി.സി.ഡബ്ല്യു.എഫ് വിന്റര്‍ പിക്‌നിക്

പി.സി.ഡബ്ല്യു.എഫ് വിന്റര്‍ പിക്‌നിക്

കുവൈത്ത് സിറ്റി: പൊന്നാനി കള്‍ച്ചറല്‍ വേള്‍ഡ് ഫൗണ്ടേഷൻ (പി.സി.ഡബ്ല്യു.എഫ്)കുവൈത്ത് ഘടകം വിന്റർ പിക്‌നിക് സംഘടിപ്പിച്ചു.

കബദ് റിസോർട്ടില്‍ നടന്ന പരിപാടി വൈവിധ്യമാർന്ന കലാവിരുന്നും മത്സരങ്ങളും കൊണ്ട് ശ്രദ്ധേയമായി.

ഗാനമേള, മിമിക്രി, ഡാൻസ് തുടങ്ങിയ കലാ മത്സരങ്ങളും ക്രിക്കറ്റ്‌, ഫുട്ബാള്‍, നീന്തല്‍ തുടങ്ങി കായിക മത്സരങ്ങളും അരങ്ങേറി. പുരുഷന്മാർ, കുട്ടികള്‍, സ്ത്രീകള്‍, കപ്പിള്‍സ് എന്നിവർക്ക് ക്വിസ് മത്സരങ്ങളും കുട്ടികള്‍ക്കും ഫാമിലികള്‍ക്കും ബാച്ചിലേഴ്സിനും വിവിധയിനം മത്സരങ്ങളും സംഘടിപ്പിച്ചു.

പി.സി.ഡബ്ല്യു.എഫ് കുവൈത്ത് പ്രസിഡന്‍റ് യു. അശ്‌റഫ് ഉദ്ഘാടനം ചെയ്തു. വൈസ് ചെയർമാൻ കെ.വി.യുസുഫ് അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി പി.അഷ്‌റഫ്‌, ട്രഷറർ ആർ.വി. സിദ്ദീഖ്, സബ് കമ്മിറ്റി കണ്‍വീനർ എം.വി. മുസ്തഫ എന്നിവർ ആശംസകള്‍ അറിയിച്ചു. പ്രോഗ്രാം കണ്‍വീനർ മുഹമ്മദ് ഷാജി സ്വാഗതവും പ്രോഗ്രാം ജോയിന്‍റ് കണ്‍വീനർ ആർ.വി. നവാസ് നന്ദിയും പറഞ്ഞു.

‘പൊന്നാനി സംഗമം’ റാഫിള്‍ കൂപ്പണ്‍ ആദ്യ വില്‍പന സംഗമം പ്രോഗ്രാം കണ്‍വീനർ കെ.കെ. ശരീഫ്, ബീവി ബക്കറിന് നല്‍കി നിർവഹിച്ചു. ഫ്ലയർ പ്രകാശനം ജോയിന്റ് കണ്‍വീനർ അജിലേഷിന് നല്‍കി മുതിർന്ന അംഗം മുഹമ്മദ് കുട്ടിയും നിർവഹിച്ചു. പരിപാടിക്ക് പി.വി. റഹീം, ജറീഷ്, സുമേഷ്, മുബാറക്, അൻസീഫ്, റഫീഖ്, ബഷീർ, സലാഹുദ്ദീൻ, ഷഹീർ, ഷഫീഖ്, എം.വി. ആബിദ്, ഹാഷിം, അൻവർ, ഹനീഫ, നൗഷാദ്, റൂബി തുടങ്ങിയവർ നേതൃത്വം നല്‍കി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular