Thursday, May 9, 2024
HomeCinemaഅനൂപ് മേനോനും ധ്യാൻ ശ്രീനിവാസനും ഒരുമിക്കുന്നു; പ്രൊഡക്ഷൻ നമ്ബര്‍ 14 ന് കൊച്ചിയില്‍ തുടക്കം

അനൂപ് മേനോനും ധ്യാൻ ശ്രീനിവാസനും ഒരുമിക്കുന്നു; പ്രൊഡക്ഷൻ നമ്ബര്‍ 14 ന് കൊച്ചിയില്‍ തുടക്കം

നൂപ് മേനോനും ധ്യാൻ ശ്രീനിവാസനും ആദ്യമായി ഒരുമിക്കുന്ന ചിത്രത്തിന്റെ പൂജയും സ്വിച്ചോണ്‍ കർമ്മവും കൊച്ചിയില്‍ നടന്നു.

മനോജ് പാലോടനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. കൊച്ചിയില്‍ നടന്ന പൂജാ ചടങ്ങില്‍ സിനിമാ സാംസ്‌കാരിക രംഗത്തെ നിരവധിപ്പേർ പങ്കെടുത്തു. ഹ്യൂമറിന് പ്രാധാന്യം നല്‍കിയാണ് ചിത്രം ഒരുങ്ങുന്നത്.

ആബാം മൂവിസിന്റെ ബാനറില്‍ ഷീലു എബ്രഹാമാണ് ചിത്രം അവതരിപ്പിക്കുന്നത്. എബ്രഹാം മാത്യു ആണ് ‘പ്രൊഡക്ഷൻ നമ്ബർ 14’ എന്ന് താല്‍ക്കാലികമായി പേരിട്ടിരിക്കുന്ന ചിത്രം നിർമ്മിക്കുന്നത്. കൃഷ്ണ പൂജപ്പുരയാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത്. ഒരിടവേളയ്‌ക്ക് ശേഷം കൃഷ്ണ പൂജപ്പുരയുടെ തിരക്കഥയില്‍ എത്തുന്ന ചിത്രം എന്ന പ്രത്യേകതയുമുണ്ട്.

കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിലെ ഉദ്യോഗസ്ഥരും, അവരെ ചുറ്റിപ്പറ്റിയുള്ള രസകരമായ സംഭവങ്ങളിലൂടെയുമാണ് ചിത്രം കടന്നു പോകുന്നത്. കൊച്ചിയിലും പരിസര പ്രദേശങ്ങളിലുമായിരിക്കും സിനിമയുടെ ലൊക്കേഷൻ. ഷീലു എബ്രഹാമും ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. അസീസ് നെടുമങ്ങാട്, ജോണി ആന്റണി, സെന്തില്‍, സജിൻ ചെറുകയില്‍ തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തുന്നു.

ബി.കെ ഹരി നാരായണന്റെ ഗാനങ്ങള്‍ക്ക് സംഗീതം ഒരുക്കുന്നത് കേരള സംഗീത നാടക അക്കാഡമി അവാർഡ് ജേതാവ് കൂടിയായ പ്രകാശ് ഉള്ളേരിയാണ്. ഛായാഗ്രഹണം – മഹാദേവൻ തമ്ബി, എഡിറ്റർ- സിയാൻ ശ്രീകാന്ത്, കലാസംവിധാനം- അജയ് ജി അമ്ബലത്തറ, മേക്കപ്പ് – ഷാജി പുല്‍പ്പള്ളി, കോസ്റ്റ്യൂം ഡിസൈനർ- അരുണ്‍ മനോഹർ.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular