Wednesday, May 1, 2024
HomeKeralaവി. മുരളീധരൻ ഉഗാണ്ട, റുവാണ്ട സന്ദർശനത്തിനായി തിരിച്ചു; സർക്കാർ പ്രതിനിധികളുമായി ചർച്ച നടത്തും

വി. മുരളീധരൻ ഉഗാണ്ട, റുവാണ്ട സന്ദർശനത്തിനായി തിരിച്ചു; സർക്കാർ പ്രതിനിധികളുമായി ചർച്ച നടത്തും

ന്യൂഡൽഹി:ഉഗാണ്ട, റുവാണ്ട രാജ്യങ്ങളിലേക്കുള്ള ഔദ്യോഗിക സന്ദർശനത്തിനായി കേന്ദ്ര വിദേശകാര്യ, പാർലമെൻററി കാര്യ സഹമന്ത്രി വി. മുരളീധരൻ യാത്ര തിരിച്ചു. നവംബർ 15 വരെയാണ് സന്ദർശനം.

ഉഗാണ്ട വിദേശകാര്യ മന്ത്രി ജനറൽജെ. ജെ ഒഡോംഗോയുമായും സ്പീക്കർ ജേക്കബ്ബ് ഔലാനിയയുമായും അദ്ദേഹം ഉഭയകക്ഷി ചർച്ചകൾ നടത്തും. ഉഗാണ്ടൻ പ്രസിഡൻറ് യോവേരി കഗുട്ട മുസെവേനിയെയും സന്ദർശിക്കും. വ്യാപാര സമൂഹവുമായും ഇന്ത്യൻ സമൂഹവുമായും സന്ദർശനത്തിനിടെ വി മുരളീധരൻ സംവദിക്കും.

14 നും15 നും നടക്കുന്ന റുവാണ്ടൻ സന്ദർശനത്തിനിടെ പ്രഥമ ഇന്ത്യാ റുവാണ്ട ജോയിൻറ് കമ്മിഷൻ മീറ്റിംഗിൽ സഹ അദ്ധ്യക്ഷനായി പങ്കെടുക്കും. ഉഗാണ്ടയുടെ വിദേശകാര്യ , അന്താരാഷ്‌ട്ര സഹകരണ മന്ത്രി ഡോ. വിൻസെൻറ് ബിറൂട്ടക്കൊപ്പമാണ് അദ്ദേഹം അദ്ധ്യക്ഷത വഹിക്കുക.

റുവാണ്ടൻ പ്രസിഡൻറ് പോൾ കഗാമെയെയും മന്ത്രി സന്ദർശിക്കും. ഭാരത സർക്കാരിന്റെ സഹായത്തോടെ സ്ഥാപിച്ച ഇന്ത്യ- റുവാണ്ട സംരംഭകത്വ വികസന കേന്ദ്രം മന്ത്രി ഉദ്ഘാടനം ചെയ്യും. കിഗാലിയിലെ വംശഹത്യാ സ്മാരകവും മന്ത്രി സന്ദർശിക്കും.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular