Saturday, May 4, 2024
HomeKeralaബിജെപി 8 സീറ്റ് നേടുമെന്ന് മെട്രോമാന്‍ ഇ ശ്രീധരന്‍; പൊന്നാനിയിലും ജയിക്കും, മോദിയല്ല ആദ്യം പറഞ്ഞത്

ബിജെപി 8 സീറ്റ് നേടുമെന്ന് മെട്രോമാന്‍ ഇ ശ്രീധരന്‍; പൊന്നാനിയിലും ജയിക്കും, മോദിയല്ല ആദ്യം പറഞ്ഞത്

ലപ്പുറം: 400ലധികം സീറ്റ് നേടി ബിജെപി വീണ്ടും അധികാരത്തിലെത്തുമെന്നാണ് എന്‍ഡിഎയുടെ മുതിര്‍ന്ന നേതാക്കള്‍ തുടക്കം മുതല്‍ പറയുന്നത്.

ഇപ്പോഴും അവര്‍ക്ക് ആത്മവിശ്വാസം കുറഞ്ഞിട്ടില്ല. എന്നാല്‍ വര്‍ഗീയ പരാമര്‍ശങ്ങളിലേക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി ഉള്‍പ്പെടെയുള്ളവര്‍ കടന്നിരിക്കുന്നത് തോല്‍ക്കുമെന്ന ഭയമുള്ളത് കൊണ്ടാണെന്ന് പ്രതിപക്ഷം കുറ്റപ്പെടുത്തുന്നു.

400 സീറ്റ് നേടണമെങ്കില്‍ ദക്ഷിണേന്ത്യയിലും മികച്ച പ്രകടനം കാഴ്ചവയ്‌ക്കേണ്ടതുണ്ട്. കേരളത്തില്‍ ബിജെപി ജയിക്കുന്ന സീറ്റുകളുടെ എണ്ണം രണ്ടക്കം കടക്കുമെന്നാണ് മോദി പറഞ്ഞത്. അത്രയൊന്നും സംഭവിച്ചില്ലെങ്കിലും പാര്‍ട്ടി ഇത്തവണ കേരളത്തില്‍ അക്കൗണ്ട് തുറക്കുമെന്ന് നേതാക്കള്‍ വ്യക്തിപരമായി സംസാരിക്കുമ്ബോള്‍ പറയുന്നു.

തിരുവനന്തപുരം, തൃശൂര്‍ എന്നീ മണ്ഡലങ്ങളിലാണ് ബിജെപിക്ക് വലിയ പ്രതീക്ഷ. രണ്ടിടത്തും ശക്തമായ ത്രികോണ മല്‍സരമാണ് മറ്റു പാര്‍ട്ടികളും സമ്മതിക്കുന്നു. എന്നാല്‍ ആറ്റിങ്ങല്‍, പത്തനംതിട്ട, ആലപ്പുഴ, പാലക്കാട് എന്നിവിടങ്ങളിലും ശക്തമായ മല്‍സരം നടക്കുമെന്ന പ്രതീക്ഷ ബിജെപിക്കുണ്ട്. ഇതിനിടെയാണ് മെട്രോമാന്‍ ഇ ശ്രീധരന്‍ ഇന്ന് മാധ്യമങ്ങളോട് തന്റെ പ്രതീക്ഷകള്‍ പങ്കുവച്ചത്.

കേരളത്തില്‍ ബിജെപി മികച്ച വിജയം നേടുമെന്ന് പറഞ്ഞ ഇ ശ്രീധരന്‍ എഴോ എട്ടോ സീറ്റുകളില്‍ ജയിക്കുമെന്ന പ്രതീക്ഷ പ്രകടിപ്പിച്ചു. പൊന്നാനിയിലും ഇത്തവണ ജയിക്കുമെന്നാണ് മീഡിയവണ്ണിനോട് അദ്ദേഹം പ്രതികരിച്ചത്. പ്രധാനമന്ത്രിയുടെ വിവാദമായ രാജസ്ഥാന്‍ പ്രസംഗത്തെയും ഇ ശ്രീധരന്‍ ന്യായീകരിച്ചു. പൊന്നാനിയിലെ എന്‍ഡിഎ സ്ഥാനാര്‍ഥിയുടെ വികസന രേഖ പ്രകാശനത്തിന് എത്തിയതായിരുന്നു ശ്രീധരന്‍.

”എന്‍ഡിഎയെ സംബന്ധിച്ചിടത്തോളം ഇത്തവണത്തെ ലോക്‌സഭാ തിരഞ്ഞെടുപ്പ് വളരെ പ്രധാനപ്പെട്ടതാണ്. കേരളത്തില്‍ ഇതുവരെ അക്കൗണ്ട് തുറക്കാന്‍ സാധിച്ചിരുന്നില്ല. ഇത്തവണ നിരവധി സ്ഥാനാര്‍ഥികള്‍ ജയിക്കുമെന്ന ധൈര്യമുണ്ട്. ഏഴോ, എട്ടോ സീറ്റില്‍ ബിജെപി ജയിക്കുമെന്നാണ് വിശ്വാസം. മോദി ഗ്യാരണ്ടി എന്നാല്‍ ഗ്യാരണ്ടിയാണ്. എല്ലാ വികസനത്തിനും ഫണ്ട് നല്‍കുന്നത് കേന്ദ്രമാണെന്ന് എല്ലാവര്‍ക്കുമറിയാമെന്നും ശ്രീധരന്‍ പറഞ്ഞു.

രാജസ്ഥാനിലെ മോദിയുടെ പ്രസംഗത്തില്‍ മുന്‍ പ്രധാനമന്ത്രിയുടെ വാക്കുകള്‍ അദ്ദേഹം ആവര്‍ത്തിക്കുകയാണ് ചെയ്തത്. കോണ്‍ഗ്രസിന്റെ നിലപാട് ഇതാണ് എന്ന് ജനങ്ങളോട് പറയുകയാണ് മോദി ചെയ്തത്. മോദിയുടെ അഭിപ്രായമല്ല അത്. സിഎഎ ബിജെപിക്ക് തിരിച്ചടിയാകില്ല. കേരളത്തിലെ ജനങ്ങള്‍ വിദ്യാസമ്ബന്നരാണെന്നും ഇ ശ്രീധരന്‍ പറഞ്ഞു.

പൊന്നാനിയില്‍ വലിയ പ്രതീക്ഷ എന്‍ഡിഎയ്ക്കുണ്ട്. സ്ഥാനാര്‍ഥി ജയിക്കുമെന്നാണ് വിശ്വാസം. പല പദ്ധതികളും തന്റെ മനസിലുണ്ട്. സമയമാകുമ്ബോള്‍ അനുമതി വാങ്ങി പദ്ധതികള്‍ നടപ്പാക്കും. വികസന പദ്ധതികള്‍ നടപ്പാക്കുന്നതില്‍ ഏത് സര്‍ക്കാരുമായും സഹകരിക്കുമെന്നും” ശ്രീധരന്‍ വ്യക്തമാക്കി. ഇന്ന് പരസ്യപ്രചാരണം അവസാനിക്കുകയാണ്. നാളെ നിശബ്ദ പ്രചാരണമായിരിക്കും. മറ്റന്നാള്‍ കേരളം വോട്ട് രേഖപ്പെടുത്തും.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular