Wednesday, May 1, 2024
HomeIndiaജമ്മു കശ്മീരിൽ ആലി മസ്ജിദിന് സമീപം ഗ്രനേഡ് ആക്രമണം; പോലീസ് ഉദ്യോഗസ്ഥൻ ഉൾപ്പെടെ രണ്ട് പേർക്ക്...

ജമ്മു കശ്മീരിൽ ആലി മസ്ജിദിന് സമീപം ഗ്രനേഡ് ആക്രമണം; പോലീസ് ഉദ്യോഗസ്ഥൻ ഉൾപ്പെടെ രണ്ട് പേർക്ക് പരിക്ക്

ശ്രീനഗർ : ജമ്മു കശ്മീരിൽ വീണ്ടും ഭീകരാക്രമണം. പോലീസ് ഉദ്യോഗസ്ഥൻ ഉൾപ്പെടെ രണ്ട് പേർക്ക് പരിക്കേറ്റു. ശ്രീനഗറിലാണ് സംഭവം.

ആലിമസ്ജിദ് ഈദ് ഗാഹിന് സമീപത്താണ് ഭീകരർ ഗ്രനേഡ് ആക്രമണം നടത്തിയത്. ആക്രമണത്തിൽ പരിക്കേറ്റവരെ ഉടൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പ്രദേശം സുരക്ഷാ ഉദ്യോഗസ്ഥർ വളഞ്ഞിരിക്കുകയാണ്.

24 മണിക്കൂറിനിടെ കശ്മീരിൽ രണ്ടാമത്തെ ആക്രമണമാണ് നടക്കുന്നത്. കഴിഞ്ഞ ദിവസം രാത്രി ബോഹ്രി കദാലിന് സമീപം ഭീകകർ സാധാരണക്കാരനെ വെടിവെച്ച് കൊലപ്പെടുത്തിയിരുന്നു. കശ്മീരി പണ്ഡിറ്റിന്റെ കടയിൽ ജോലി ചെയ്തിരുന്നയാളാണ് ആക്രമണത്തിൽ കൊല്ലപ്പെട്ടത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular