Wednesday, May 1, 2024
HomeIndiaഅരിവിന്ദ് കെജ്രിവാൾ ക്ഷേത്ര ദർശനം നടത്തുന്നത് തെരഞ്ഞെടുപ്പ് അടുക്കുമ്പോൾ മാത്രം; വിമർശനവുമായി ബിജെപി

അരിവിന്ദ് കെജ്രിവാൾ ക്ഷേത്ര ദർശനം നടത്തുന്നത് തെരഞ്ഞെടുപ്പ് അടുക്കുമ്പോൾ മാത്രം; വിമർശനവുമായി ബിജെപി

പനാജി : ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ സീസണൽ ക്ഷേത്ര ദർശനത്തെ പരിഹസിച്ച് ബിജെപി. തെരഞ്ഞെടുപ്പ് അടുക്കുമ്പോൾ മാത്രമാണ് കെജ്രിവാൾ ക്ഷേത്രങ്ങളിൽ എത്തുന്നത് എന്ന് ബിജെപി ദേശീയ ജനറൽ സെക്രട്ടറി സിടി രവി പറഞ്ഞു.

ആം ആദ്മി ദേശീയ കൺവീനർ തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള ക്ഷേത്ര സന്ദർശനത്തിലാണ്. തെരഞ്ഞെടുപ്പ് അടുത്തുവെന്ന് അറിയുമ്പോൾ മാത്രമാണ് അദ്ദേഹം അമ്പലങ്ങളിൽ എത്തുന്നത് എന്ന് സിടി രവി കുറ്റപ്പെടുത്തി. ഗോവയിൽ ബിജെപി തുടർന്നും അധികാരത്തിലേറുമെന്നും അദ്ദേഹം പറഞ്ഞു.

ഡൽഹി മുഖ്യന്ത്രിയുടെ ക്ഷേത്രദർശനം തെരഞ്ഞെടുപ്പ് കാലത്ത് മാത്രമാണ് കാണാൻ സാധിക്കുന്നത് എന്ന ആരോപണങ്ങൾ നേരത്തെയും ഉയർന്നിട്ടുണ്ട്. അയോദ്ധ്യയിലെ രാം ലല്ലയിലെത്തി ദർശനം നടത്തിയതോടെയാണ് ആരോപങ്ങൾ ശക്തമായത്. ഗോവയിൽ ആം ആദ്മി അധികാരത്തിലേറിയാൽ എല്ലാവർക്കും അയോദ്ധ്യയിലേക്ക് ഉൾപ്പെടെ സൗജന്യ തീർത്ഥാടനയാത്ര ഒരുക്കുമെന്നും കെജ്രിവാൾ വാഗ്ദാനം ചെയ്തിരുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular