Wednesday, May 1, 2024
HomeKeralaനാടകം കളിക്കാന്‍ കുറെ പേര്‍ സൈക്കിള്‍ ചവിട്ട് നിയമസഭയില്‍ സര്‍ക്കാര്‍...

നാടകം കളിക്കാന്‍ കുറെ പേര്‍ സൈക്കിള്‍ ചവിട്ട് നിയമസഭയില്‍ സര്‍ക്കാര്‍ ആനുകൂല്യം വേണ്ടെന്ന് വയ്ക്കാമോ?

സൈക്കിള്‍ ചവിട്ടി  നാടകം കളിക്കാന്‍ ആര്‍ക്കുംസാധിക്കും. സര്‍ക്കാര്‍ നല്‍കുന്ന ഇന്ധന ആനുകൂല്യം വേണ്ടെന്നു വയ്ക്കാന്‍ പ്രതിപക്ഷം തയാറാകുമോ?. ഭരണപക്ഷം കേരളം തകര്‍ന്നാലും  ഇന്ധനവില കുറയ്ക്കില്ല.  കേന്ദ്രം ജിഎസ്ടിയില്‍ ഉള്‍പ്പെടുത്താന്‍ നോക്കിയപ്പോള്‍ അതിനെയും കേരളം എതിര്‍ത്തു. ഇപ്പോള്‍ ബിജെപിസര്‍ക്കാരുകളും  കോണ്‍ഗ്രസ് ഭരിക്കുന്ന  പഞ്ചാബും  പത്തുരൂപ  വരെ കുറച്ചു. എങ്കിലും  എല്‍ഡിഎഫ് സര്‍ക്കാര്‍ കുറക്കില്ല.  ഇവിടെ  വര്‍ഗീയത കാണിച്ചും മതപ്രീണനം കാണിച്ചും  അധികാരത്തില്‍ വരാമെന്നു എല്‍ഡിഎഫ് വിശ്വസിക്കുന്നു. ഇതിനിടയിലാണ്  സൈക്കിള്‍ ചവിട്ടി പ്രതിപക്ഷം രംഗത്ത് വന്നത്. നാടകം കൊള്ളാം.പത്രത്തില്‍ ഫോട്ടോയുംവരും. എന്നാല്‍  ജനങ്ങളുടെ മുന്നില്‍ കളിക്കുന്ന നാടകത്തിനും ഒരു അവസാനം വേണമല്ലോ.

ഇന്ധന വില വര്‍ധനവില്‍ കേന്ദ്രസര്‍ക്കാരിനെതിരെയും ഇന്ധന നികുതി കുറക്കാത്ത സംസ്ഥാന സര്‍ക്കാരിനെതിരെയും വേറിട്ട പ്രതിഷേധവുമായി പ്രതിപക്ഷം. പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ ഉള്‍പ്പെടെയുള്ള യുഡിഎഫ് എംഎല്‍എമാര്‍ സൈക്കിള്‍ ചവിട്ടിയാണ് നിയമസഭാ സമ്മേളനത്തിന്റെ അവസാന ദിവസം സഭയിലെത്തിയത്. പാളയത്തെ എംഎല്‍എ ഹോസ്റ്റലില്‍ നിന്നും തുടങ്ങിയ പ്രതിഷേധ സൈക്കിള്‍ യാത്ര നിയമസഭ വരെ നീണ്ടു. കോണ്‍ഗ്രസിനൊപ്പം ഘടകകക്ഷികളുടെ പ്രതിനിധികളും പ്രതിഷേധ സൈക്കിള്‍ മാര്‍ച്ചില്‍ പങ്കെടുത്തു.

കേന്ദ്ര സര്‍ക്കാര്‍ വില കുറച്ച സാഹചര്യത്തില്‍ സംസ്ഥാനം നികുതി കുറക്കണമെന്ന ആവശ്യം നിയമസഭയില്‍ ഉന്നയിക്കാനാണ് പ്രതിപക്ഷ ശ്രമം. കോണ്‍ഗ്രസ് എംഎല്‍എ കെ ബാബു അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കിയിട്ടുണ്ട്. നികുതി കുറക്കണമെന്ന പ്രതിപക്ഷത്തിന്റെ ആവശ്യത്തെ, മറ്റ് സംസ്ഥാനങ്ങളിലെ കോണ്‍ഗ്രസ് സര്‍ക്കാരുകള്‍ നികുതി കുറക്കുന്നില്ലെന്ന് വാദം മുന്‍നിര്‍ത്തിയാണ് സിപിഎമ്മും ധനമന്ത്രിയും നേരത്തെ പ്രതിരോധിച്ചിരുന്നത്. എന്നാല്‍ കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളായ പഞ്ചാബും രാജസ്ഥാനും ഇതിനോടകം നികുതി കുറച്ചു. ഈ സാഹചര്യത്തിലാണ് യുഡിഎഫ് എംഎല്‍എമാര്‍  സൈക്കിള്‍  ചവിട്ടി പ്രതിഷേധവുമായി എത്തിയത്.

നാമമാത്രമായി വില കുറച്ച കേന്ദ്ര സര്‍ക്കാരിനെതിരെയും നികുതി കുറക്കാന്‍ തയ്യാറാകാത്ത സംസ്ഥാന സര്‍ക്കാരിന്റെ നിലപാടിനെതിരെയുമാണ് പ്രതിഷേധമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ പ്രതികരിച്ചു.

മനുലാല്‍

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular