Thursday, May 2, 2024
HomeCinemaരാമര്‍കൂത്ത് ഡോക്യൂഫിക്ഷൻ സിനിമ

രാമര്‍കൂത്ത് ഡോക്യൂഫിക്ഷൻ സിനിമ

ണ്‍മറഞ്ഞുപോകുന്ന ഗോത്രകലയായ രാമർകൂത്ത് പശ്ചാത്തലത്തില്‍ ഡോക്യൂഫിക്ഷൻ സിനിമ ചിത്രീകരണം ആരംഭിച്ചു. അട്ടപ്പാടിയിലെ ഇരുള സമൂദായത്തില്‍ നിന്നുള്ള മരുതനാണ് ചിത്രം സംവിധാനം ചെയ്യുന്നത്.

അർബൻ ഗ്രാമീണ്‍ സൊസൈറ്റിയുടെ ബാനറില്‍ വിജീഷ് മണി ഫിലിം ക്ലബ് ആണ് ചിത്രം നിർമ്മിക്കുന്നത്. ശ്രീരാമ ചരിതമാണ് രാമർ കൂത്തിന്റെ പ്രമേയം. അട്ടപ്പാടി മാരിയമ്മൻ കോവില്‍ നടന്ന ചടങ്ങില്‍ തമ്മിയമ്മ, നഞ്ചമ്മ, വടുകിയമ്മ എന്നിവർ ചേർന്ന് ശ്രീരാമ ചരിതം തനതുഭാഷയില്‍ പാടി സംവിധായകൻ മരുതന് ക്ലാപ്പ് ബോർഡ് പൂജിച്ചു നല്‍കി. വിജീഷ് മണിയും, രാമർ കുത്ത് കലാകാരൻമാരായ പൊന്നൻ, കാരമട, ഈശ്വരൻ, വെള്ളിങ്കിരി, ലക്ഷമണൻ, വിനോദ്, രകേഷ്, ശിവാനി കെ, ആർച്ചന .കെ എന്നിവർ പങ്കെടുത്തു.

ഛായാഗ്രഹണം: വിനീഷ്, എഡിറ്റർ: വിഷ്ണു രാംദാസ്, സംഗീതം: ശബരീഷ്, പ്രൊജക്‌ട് ഡിസൈനർ: അച്ചുതൻ പനച്ചികുത്ത്, മേക്കപ്പ്: മനോജ് പി.വി, കലാസംവിധാനം: കൈലാസ്, വസ്ത്രാലങ്കാരം: സനോജ്, പി.ആർ.ഒ പി. ശിവപ്രസാദ്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular