Wednesday, May 1, 2024
HomeKeralaകാര്‍ഷിക ബജറ്റിലും പാലക്കാട് ജില്ലയെക്കുറിച്ച്‌ മിണ്ടിയില്ല

കാര്‍ഷിക ബജറ്റിലും പാലക്കാട് ജില്ലയെക്കുറിച്ച്‌ മിണ്ടിയില്ല

പാലക്കാട്: ധനമന്ത്രി നിർമല സീതാരാമൻ വ്യാഴാഴ്ച അവതരിപ്പിച്ചത് കാർഷിക ജില്ലക്ക് കാര്യമായ നേട്ടമില്ലാതെ ബജറ്റ്.

മത്സ്യ-ക്ഷീര കർഷകർരുടെ ഉന്നമനത്തിനും, അഗ്രോ ക്ലീനിക് വഴി നാനോ വളങ്ങളുടെ വിതരണത്തിന് പ്രധാന്യം നല്‍കുന്നതിലും മാത്രമായി ബജറ്റ് ഒതുങ്ങി. നെല്ല്, നാളികേരം, റബർ എന്നിവയുടെ താങ്ങുവില ഉ‍യർത്തുന്ന കാര്യത്തില്‍ നിരാശമാത്രമാണ് ബജറ്റ് നല്‍കിയത്.

െറയില്‍വേ, വ്യവസായം, കാർഷിക മേഖലകളില്‍നിന്ന് കാര്യമായി എന്തെങ്കിലും പ്രതിക്ഷിച്ചെങ്കിലും അതുണ്ടായില്ല. പ്രധാന പൊതുമേഖല സ്ഥാപനമായ ബെമല്‍, ഐ.ടി.ഐ, റെയില്‍വേ കോച്ചുഫാക്ടറി എന്നിവയില്‍ പച്ചക്കൊടി പ്രതീക്ഷച്ചെങ്കിലും നിരാശ തന്നെ.

റെയില്‍വേ ഡിവിഷൻ വികസനവും, പാലക്കാട് ടൗണ്‍ പിറ്റ് ലൈൻ വികസനം, പാലക്കാട്-പൊള്ളാച്ചി പാത ഇരട്ടിപ്പിക്കല്‍, ഷൊർണൂർ എ, ബി സ്റ്റേഷൻ വികസനം, പാലക്കാട്-മലബാറിലേക്കുള്ള യാത്രദുരിതത്തിന് പരിഹാരം എന്നിവ പ്രതീക്ഷിച്ചെങ്കിലും ഒന്നുമുണ്ടായില്ല. കൊച്ചി-ബംഗളൂരു വ്യാവസായിക ഇടനാഴിയുടെ വികസനം, ആരോഗ്യമേഖലയില്‍ മെഡിക്കല്‍ ഇൻസ്റ്റിറ്റ്യൂട്ട് എന്നിവയിലും ജില്ല ഇടംപിടിച്ചില്ല.

അരിവാള്‍ രോഗം തുടച്ചുനീക്കുമെന്ന പ്രഖ്യാപനമായിരുന്നു കഴിഞ്ഞ വർഷം ജില്ലക്ക് പ്രതീക്ഷ നല്‍കിയിരുന്നത്. ആദിവാസി മേഖലകളിലെ രോഗബാധിത മേഖലകളില്‍ 40 വയസ്സുവരെയുള്ള ഏഴുകോടി പേരെ ആരോഗ്യ പരിശോധനക് വിധേയമാക്കുമെന്ന പ്രഖ്യാപനം നടപ്പായിട്ടില്ല.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular