Thursday, May 2, 2024
HomeKeralaബിജെപി പ്രവേശനത്തിന് മാസപ്പടി കേസുമായി ബന്ധമില്ല: പി.സി.ജോര്‍ജ്

ബിജെപി പ്രവേശനത്തിന് മാസപ്പടി കേസുമായി ബന്ധമില്ല: പി.സി.ജോര്‍ജ്

തിരുവനന്തപുരം: തന്‍റെ ബിജെപി പ്രവേശനവും മാസപ്പടി കേസിലെ കേന്ദ്ര അന്വേഷണവും തമ്മില്‍ ഒരു ബന്ധവുമില്ലെന്ന് പി.സി.ജോര്‍ജ്.
എക്‌സാലോജിക്കിനെതിരായ എസ്എഫ്‌ഐഒ അന്വേഷണത്തിലൂടെ സത്യം പുറത്തുവരും. ചിലര്‍ അകത്താകുമെന്നും പി.സി പറഞ്ഞു. തന്‍റെ മകന്‍ കാരണമാണ് പിണറായിയുടെയും മകളുടെയും ഉറക്കം നഷ്ടപ്പെട്ടതെന്ന് അറിയാമെന്നും പി.സി കൂട്ടിച്ചേർത്തു.

എക്‌സാലോജിക് കമ്ബനിക്കെതിരായ എസ്എഫ്‌ഐഒ അന്വേഷണത്തിന് പിന്നില്‍ ബിജെപി ബന്ധമുണ്ടെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ ആരോപിച്ചിരുന്നു. എസ്എഫ്‌ഐഒ അന്വേഷണം ആവശ്യപ്പെട്ട് കോടതിയില്‍ പോയ ഷോണ്‍ ജോര്‍ജിന് ബിജെപി അംഗത്വം നല്‍കിയത് ഇതിന് തെളിവാണെന്നും ഗോവിന്ദന്‍ പറഞ്ഞിരുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular