Monday, May 6, 2024
HomeKeralaകേന്ദ്രത്തിന്‍റെ വെട്ട്, കേരളത്തിനു കോടികളുടെ നഷ്ടം

കേന്ദ്രത്തിന്‍റെ വെട്ട്, കേരളത്തിനു കോടികളുടെ നഷ്ടം

തിരുവനന്തപുരം: കേരളത്തിനു ലഭിക്കേണ്ട സാന്പത്തിക വിഹിതത്തിലെ വെട്ടികുറവ് മൂലം കോടികളുടെ വരുമാനം കുറവുണ്ടായതായി ധനമന്ത്രി കെ.എൻ.
ബാലഗോപാല്‍.

കേന്ദ്രത്തിന്‍റെ തന്നെ മാനദണ്ഡം അനുസരിച്ച്‌ നടപ്പ് സാന്പത്തികവർഷം കേരളത്തിന് അനുവദിക്കേണ്ട വായ്പ എടുക്കാത്ത പബ്ലിക് അക്കൗണ്ടിന്‍റെ പേരില്‍ ധനകാര്യ വർഷത്തിന്‍റെ മധ്യേ വെട്ടിക്കുറയ്ക്കുകയാണ് ചെയ്തതെന്നും ധനമന്ത്രി നിയമസഭയില്‍ പറഞ്ഞു.

സംസ്ഥാനത്തിന് ലഭിക്കേണ്ട കേന്ദ്ര വിഹിതത്തില്‍ 57,000 കോടിയുടെ വെട്ടിക്കുറവ് വരുത്തി. ജിഎസ്ടി നഷ്ടപരിഹാരം നിർത്തലാക്കിയതിലൂടെ 12,000 കോടി നഷ്ടമുണ്ടായി. റവന്യൂ ഡെഫിസെറ്റ് കുറവ് വന്നത് 8,400 കോടി രൂപയാണ്.

കിഫ്ബിയുടെയും പെൻഷൻ കന്പനികളുടെയും വായ്പകളെ പൊതുകടമായി കണക്കാക്കിയതോടെ കടപരിധിയില്‍ വെട്ടിക്കുറവ് വരുത്തിയത് 7000 കോടി രൂപയാണെന്നും മന്ത്രി പറഞ്ഞു

പബ്ലിക് അക്കൗണ്ടിലുള്ള പണം പൊതുകടത്തില്‍ ഉള്‍പ്പെടുത്തിയതോടെ കുറവ് വന്നത് 12,000 കോടി രൂപയാണ്. പത്താം ധനകാര്യകമ്മീഷനില്‍നിന്നും 15-ാം ധനകാര്യ കമ്മീഷനിലേക്ക് എത്തിയപ്പോള്‍ സംസ്ഥാനത്തിനുലഭിച്ചോണ്ടിരുന്ന പണം 1.92 ശതമാനമായി വെട്ടികുറച്ചതിലൂടെയുള്ള നഷ്ടം 18,000 കോടിയായി. ഈ വെട്ടിക്കുറവുകള്‍ വീണ്ടും വർധിച്ചുവരുകയാണെന്നും ധനമന്ത്രി വ്യക്തമാക്കി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular