Sunday, May 5, 2024
HomeKeralaയുവതിയെ ആക്രമിച്ച കേസിലെ പ്രതി അറസ്റ്റില്‍

യുവതിയെ ആക്രമിച്ച കേസിലെ പ്രതി അറസ്റ്റില്‍

കൊച്ചി: സ്വന്തം സ്ഥാപനത്തിലെ ജീവനക്കാരിയെ ഉപദ്രവിക്കുകയും ബിയർ കുപ്പി കൊണ്ട് തലക്കടിക്കാൻ ശ്രമിക്കുകയും സ്ഥലത്ത് നിന്ന് രക്ഷപ്പെട്ട യുവതിയെ പിന്തുടർന്ന് കത്തി കാണിച്ച്‌ ഭീഷണിപ്പെടുത്തുകയും ചെയ്ത കേസിലെ പ്രതി അറസ്റ്റില്‍.

ആലുവ കടുങ്ങല്ലൂർ ഐ.ഒ.ബി അപ്പാർട്ട്മെന്‍റില്‍ താമസിക്കുന്ന പള്ളുരുത്തി കൊട്ടേക്കാട്ടുപറമ്ബില്‍ അജീഷിനെയാണ് ഇയാളുടെ ഉടമസ്ഥതയില്‍ കടവന്ത്ര മാർക്കറ്റ് റോഡിലുള്ള ‘ലില്ലിപ്പുട്ട്’ എന്ന സ്പായില്‍ നിന്ന് അറസ്റ്റ് ചെയ്തത്.

കടവന്ത്ര പൊലീസ് ഇൻസ്പെക്ടർ പി.എം. രതീഷിന്‍റെ നേതൃത്വത്തില്‍ എസ്.ഐ മിഥുൻ മോഹൻ, എസ്.സി.പി.ഒമാരായ ടി.ആർ. അനില്‍, കെ.പി. അനില്‍കുമാർ എന്നിവരടങ്ങിയ സംഘമാണ് അറസ്റ്റ് ചെയ്തത്. പിടിയിലായ അജീഷ് എറണാകുളം സെൻട്രല്‍, അങ്കമാലി, പള്ളുരുത്തി സ്റ്റേഷനുകളില്‍ നിരവധി കേസുകളില്‍ പ്രതിയാണ്. കോടതിയില്‍ ഹാജരാക്കി റിമാൻഡ് ചെയ്തു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular