Saturday, April 27, 2024
HomeKeralaകണ്ണൂര്‍ സര്‍വകലാശാലയില്‍ അസി. പ്രഫസര്‍ നിയമനം വിസി അറിയാതെ

കണ്ണൂര്‍ സര്‍വകലാശാലയില്‍ അസി. പ്രഫസര്‍ നിയമനം വിസി അറിയാതെ

ണ്ണൂർ: കണ്ണൂർ സർവകലാശാലയില്‍ അസി. പ്രഫസർ നിയമനത്തില്‍ വീണ്ടും വിവാദം. ജ്യോഗ്രഫി അസി. പ്രഫസർ നിയമനത്തിലാണ് പുതിയ വിവാദം.
സർവകലാശാലാ മുൻ വൈസ്ചാൻസലർ സുപ്രീംകോടതി വിധിയിലൂടെ പുറത്തായ ദിവസം ജ്യോഗ്രഫി അസി. പ്രഫസർ നിയമനത്തിന് റാങ്ക് നല്കിയ ഉദ്യോഗാർഥിയെ വിസിയുടെ ഉത്തരവില്ലാതെ രജിസ്ട്രാർ ജോലിയില്‍ പ്രവേശിപ്പിച്ചതായാണ് ആരോപണം.

ജ്യോഗ്രഫി വകുപ്പിലെ ജനറല്‍ മെറിറ്റില്‍ അധ്യാപക നിയമനം ഹൈക്കോടതി തടഞ്ഞിരിക്കുമ്ബോഴാണ് അതേ ഇന്‍റർവ്യൂവില്‍ സംവരണ തസ്തികയില്‍ റാങ്ക് ലഭിച്ച പി. ബാലകൃഷ്ണന് ജോലിയില്‍ പ്രവേശിക്കാൻ അനുമതി നല്കിയത്.

ഡോക്ടറേറ്റ് ബിരുദം നേടിയ ആറു പേരെ ഒഴിവാക്കിയാണ് ജവഹർലാല്‍ നെഹ്റു സർവകലാശാലയിലെ താത്കാലിക അധ്യാപകനായ ബാലകൃഷ്ണന് മുൻ വൈസ്ചാൻസലർ റാങ്ക് നല്കിയത്.

ഡല്‍ഹി ജവഹർലാല്‍ നെഹ്റു സർവകലാശാലയില്‍ നിന്നുള്ള വിഷയവിദഗ്ധരെ ഓണ്‍ലൈനായി പങ്കെടുപ്പിച്ചായിരുന്നു ഇന്‍റർവ്യൂ നടത്തിയത്.

വിവരാവകാശ നിയമപ്രകാരം നിയമന ഉത്തരവിന്‍റെ പകർപ്പ് ആവശ്യപ്പെട്ടപ്പോഴാണ് ഇതു വ്യക്തമായത്. സർവകലാശാലയുടെ നിയമന ഉത്തരവ് കൂടാതെയാണ് ബാലകൃഷ്ണനെ ജോലിയില്‍ പ്രവേശിപ്പിച്ചതെന്നാണ് ഉത്തരവില്‍ പറയുന്നത്.

വിസി അറിയാതെ അസി. പ്രഫസറായി ജോലിയില്‍ പ്രവേശിക്കാൻ അനുമതി നല്കിയ കണ്ണൂർ രജിസ്ട്രാർക്കെതിരേ നടപടി സ്വീകരിക്കണമെന്നും അനധികൃതമായി അസിസ്റ്റന്‍റ് പ്രഫസറായി ജോലിയില്‍ പ്രവേശിച്ചയാളെ പിരിച്ചുവിടണമെന്നും ആവശ്യപ്പെട്ട് ഗവർണർക്കും കണ്ണൂർ വിസിക്കും സേവ് യൂണിവേഴ്സിറ്റി കാമ്ബയിൻ കമ്മിറ്റി നിവേദനം നല്കി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular