Saturday, April 27, 2024
HomeIndiaമുന്നാക്കമെത്തിയ ഉപജാതികളെ സംവരണത്തില്‍ ഒഴിവാക്കാം: സുപ്രീംകോടതി

മുന്നാക്കമെത്തിയ ഉപജാതികളെ സംവരണത്തില്‍ ഒഴിവാക്കാം: സുപ്രീംകോടതി

ന്യൂഡല്‍ഹി: പിന്നാക്ക വിഭാഗത്തില്‍പ്പെട്ട സാമൂഹികമായി മുന്നാക്കമെത്തിയ ഉപജാതികളെ സംവരണത്തില്‍നിന്ന് ഒഴിവാക്കാമെന്ന സുപ്രധാന നിരീക്ഷണവുമായി സുപ്രീംകോടതി.
സംസ്ഥാന സർക്കാരുകള്‍ക്ക് പട്ടികജാതി-പട്ടിക വർഗ വിഭാഗത്തില്‍ ഉപജാതികളെ നിർദേശിക്കാൻ സാധിക്കുമോയെന്ന പഞ്ചാബ് സർക്കാരിന്‍റെ ഹർജി പരിഗണിക്കവേയാണ് ചീഫ് ജസ്റ്റീസ് ഡി.വൈ. ചന്ദ്രചൂഡ് അധ്യക്ഷനായ ഭരണഘടനാ ബെഞ്ചില്‍ പരാമർശമുണ്ടായത്.

ബെഞ്ചിലെ ജഡ്ജി വിക്രം നാഥാണ് നിരീക്ഷണം നടത്തിയത്. ബി.ആർ. ഗവായി, ബേല എം. ത്രിവേദി, പങ്കജ് മിത്തല്‍, മനോജ് മിശ്ര, സതീഷ് ചന്ദ്ര ശർമ എന്നിവരാണ് ബെഞ്ചിലെ മറ്റംഗങ്ങള്‍.

ഒരു തലമുറയ്ക്ക് സംവരണാനുകൂല്യം ലഭിച്ചാല്‍ അടുത്ത തലമുറയ്ക്കു നല്‍കണമോയെന്നും വാദത്തിനിടെ ചോദ്യമുയർന്നു. സാമൂഹികപശ്ചാത്തലത്തില്‍ മുന്നോട്ട ുപോയ ഉപജാതികള്‍ പൊതുവിഭാഗവുമായി മത്സരിക്കണമെന്ന് ജസ്റ്റീസ് വിക്രംനാഥ് അഭിപ്രായപ്പെട്ടു.

ഒരാള്‍ക്ക് സംവരണത്തിലൂടെ ഉന്നത ജോലി ലഭിച്ചു കഴിഞ്ഞാല്‍ അയാളുടെ ജീവിത സാഹചര്യം മാറുകയാണ്. ആ വ്യക്തിയുടെ കുടുംബത്തിനോ കുട്ടികള്‍ക്കോ മറ്റു സാമൂഹിക സാഹചര്യത്തില്‍നിന്ന് മാറ്റം ഉണ്ടാകുന്പോള്‍ പിന്നെന്തിനാണ് വീണ്ടും തലമുറകള്‍ക്ക് സംവരണം നല്‍കുന്നതെന്ന ചോദ്യം വാദത്തിനിടെ ജസ്റ്റീസ് ബി.ആർ. ഗവായ് ഉന്നയിച്ചു.

സാമൂഹികസാഹചര്യം ഉയർന്നവരെ ഒഴിവാക്കി സംവരണം നല്‍കുകയാണ് സംസ്ഥാന സർക്കാരിന്‍റെ ലക്ഷ്യമെന്ന് പഞ്ചാബ് അഡ്വക്കേറ്റ് ജനറല്‍ ഗുർമീന്ദർ സിംഗ് പറഞ്ഞു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular