Saturday, April 27, 2024
HomeKeralaഭാര്യയോടൊപ്പം മറ്റൊരു അത്ഭുതകരമായ വര്‍ഷം ആഘോഷിക്കുന്നു; വിവാഹ വാര്‍ഷികം ആഘോഷിച്ച്‌ സുരേഷ് ഗോപിയും രാധികയും

ഭാര്യയോടൊപ്പം മറ്റൊരു അത്ഭുതകരമായ വര്‍ഷം ആഘോഷിക്കുന്നു; വിവാഹ വാര്‍ഷികം ആഘോഷിച്ച്‌ സുരേഷ് ഗോപിയും രാധികയും

വിവാഹ വാർഷികം ആഘോഷിച്ച്‌ സുരേഷ് ഗോപിയും രാധികയും. പ്രിയതമയ്‌ക്കൊപ്പമുള്ള മനോഹരമായ ചിത്രത്തിനൊപ്പം ഹൃദയസ്പർശിയായ ഒരു കുറിപ്പും അദ്ദേഹം ഫേസ്ബുക്കില്‍ പങ്കുവച്ചിട്ടുണ്ട്.

തന്റെ അമേയ്‌സിംഗ് ഭാര്യയോടൊപ്പം മറ്റൊരു അത്ഭുതകരമായ വർഷം ആഘോഷിക്കുന്നുവെന്ന് പറഞ്ഞുകൊണ്ടാണ് അദ്ദേഹം തന്റെ പ്രിയതമയ്ക്ക് വിവാഹ വാർഷിക ആശംസകള്‍ നേർന്നിരിക്കുന്നത്. ചിരിയുടെയും പ്രണയത്തിന്റെയും സാഹസികതയുടെയും ഒരുപാട് വർഷങ്ങള്‍ കൂടിയുണ്ടാകട്ടെയെന്നും അദ്ദേഹം സോഷ്യല്‍ മീഡിയയില്‍ കുറിച്ചു. രാധികയെ ചേർത്തുപിടിച്ചിരിക്കുന്ന ചിത്രമാണ് അദ്ദേഹം പങ്കുവച്ചത്.

1990 ഫെബ്രുവരി എട്ടിനാണ് സുരേഷ് ഗോപിയും രാധികയും വിവാഹിതരായത്. പരേതയായ ലക്ഷ്മി സുരേഷ്, ഗോകുല്‍ സുരേഷ്, ഭാഗ്യ സുരേഷ്, ഭാവ്നി സുരേഷ്, മാധവ് സുരേഷ് എന്നിവരാണ് ദമ്ബതികളുടെ മക്കള്‍. കഴിഞ്ഞ മാസമായിരുന്നു ഭാഗ്യയുടെ വിവാഹം. ഗുരുവായൂരില്‍വച്ച്‌ നടന്ന ചടങ്ങില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി, മോഹൻലാല്‍, മമ്മൂട്ടി അടക്കമുള്ള പ്രമുഖർ പങ്കെടുത്തിരുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular