Sunday, May 5, 2024
HomeKeralaവനംവകുപ്പ് മുന്നറിയിപ്പ് നല്‍കിയില്ല; മാനന്തവാടിയില്‍ നാട്ടുകാരുടെ പ്രതിഷേധം, റോഡ് ഉപരോധം | വീഡിയോ

വനംവകുപ്പ് മുന്നറിയിപ്പ് നല്‍കിയില്ല; മാനന്തവാടിയില്‍ നാട്ടുകാരുടെ പ്രതിഷേധം, റോഡ് ഉപരോധം | വീഡിയോ

മാനന്തവാടി: വയനാട്ടില്‍ റേഡിയോ കോളർ ഘടിപ്പിച്ച കാട്ടാന ഒരാളെ അക്രമിച്ച്‌ കൊലപ്പെടുത്തിയതില്‍ വ്യാപക പ്രതിഷേധം.

കാട്ടാന ഇറങ്ങിയിട്ട് ദിവസങ്ങളോളം ആയിട്ടും കൃത്യമായ വിവരം ആളുകളെ അറിയിക്കുന്നതിനോ ആനയെ പിടികൂടുന്നതിനോ ഉള്ള നടപടികള്‍ വനംവകുപ്പ് സ്വീകരിച്ചില്ലെന്നാരോപിച്ച്‌ നാട്ടുകാർ പ്രതിഷേധിക്കുകയാണ്. മുഴുവൻ റോഡുകളും ഉപരോധിക്കുന്നതടക്കമുള്ള പ്രതിഷേധങ്ങളിലേക്ക് കടന്നിരിക്കുകയാണ് നാട്ടുകാർ.

ആന ഒരാളുടെ ജീവനെടുത്തപ്പോള്‍ മാത്രമാണ് അധികൃതർ നടപടികളിലേക്ക് കടന്നതെന്നാണ് നാട്ടുകാരുടെ ആരോപണം. മാനന്തവാടി നഗരത്തിലും അജിയുടെ മൃതദേഹമുള്ള മാനന്തവാടി മെഡിക്കല്‍ കോളേജിന് മുന്നിലും നാട്ടുകാരുടെ പ്രതിഷേധമുണ്ട്. കളക്ടറും സിസിഎഫും ഡിഎഫ്‌ഒയും സ്ഥലത്തെത്താതെ പോസ്റ്റുമോർട്ടം നടത്താൻ അനുവദിക്കില്ലെന്നാണ് നാട്ടുകാർ പറയുന്നത്.

പടമല ചാലിഗദ്ദ പനച്ചിയില്‍ അജി (47) യാണ് ഇന്ന് രാവിലെ കാട്ടാനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. ഇതിന് പിന്നാലെ മാനന്തവാടി നഗരസഭയിലെ നാല് വാർഡുകളില്‍ അധികൃതർ നിരോധനാജ്ഞ പുറപ്പെടുവിട്ടുണ്ട്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular