Saturday, April 27, 2024
HomeKeralaവാലടി പാഴൂര്‍മഠം ക്ഷേത്രത്തിന് തീപിടിച്ചു

വാലടി പാഴൂര്‍മഠം ക്ഷേത്രത്തിന് തീപിടിച്ചു

ങ്ങനാശേരി: കുട്ടനാട് താലൂക്കിലെ വാലടിയിലുള്ള പുരാതനമായ പഴൂര്‍മഠം കളരി ക്ഷേത്രത്തിനു തീ പിടിച്ചു. ചങ്ങനാശേരി അഗ്‌നി രക്ഷാനിലയം സ്റ്റേഷന്‍ ഓഫീസര്‍ അനൂപ് രവീന്ദ്രന്‍റെ നേതൃത്വത്തില്‍ രണ്ട് യൂണിറ്റ് സംഭവസ്ഥലത്തെത്തി.
ഒരു മണിക്കൂറോളം പരിശ്രമിച്ചാണ് തീ നിയന്ത്രണ വിധേയമാക്കിയത്. ക്ഷേത്രത്തിന്‍റെ മേല്‍ക്കൂരയും തടി ഉരുപ്പടികളും കത്തിനശിച്ചു. ഇന്നലെ വൈകുന്നേരം ആറരയോടെയാണ് സംഭവം.

സീനിയര്‍ ഫയര്‍ ആൻഡ് റസ്‌ക്യു ഓഫീസര്‍ ദിനേശ് കുമാര്‍, ഓഫീസര്‍മാരായ ടി.എസ്. വിനോദ്, ജി. മനോജ് കുമാര്‍, സുഭേഷ്, ഉല്ലാസ്, യു. സജി, അഭിലാഷ് ശേഖര്‍, ഹോം ഗാര്‍ഡ് അജയകുമാര്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പ്രവര്‍ത്തനങ്ങള്‍.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular