Sunday, May 5, 2024
HomeKeralaലോകസഭാ തിരഞ്ഞെടുപ്പ്: സി പി ഐ സ്ഥാനാര്‍ഥികള്‍ ഇന്ന്; സി പി എം പ്രഖ്യാപനം നാളെ

ലോകസഭാ തിരഞ്ഞെടുപ്പ്: സി പി ഐ സ്ഥാനാര്‍ഥികള്‍ ഇന്ന്; സി പി എം പ്രഖ്യാപനം നാളെ

തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പിനുള്ള ഇടത് മുന്നണിയുടെ സ്ഥാനാര്‍ഥികളെ ഇന്നും നാളെയുമായി പ്രഖ്യാപിക്കും.

ഇന്ന് സി പി ഐ സ്ഥാനാര്‍ഥികളേയും നാളെ സി പി എം സ്ഥാനാര്‍ഥികളേയും അറിയാം. സ്ഥാനാര്‍ഥി പ്രഖ്യാപനത്തോടെ എല്‍ ഡി എഫ് പ്രചാരണ രംഗത്ത് സജീവമാകും.

സി പി ഐ സംസ്ഥാന എക്സിക്യൂട്ടീവും സംസ്ഥാന കൗണ്‍സിലും ഇന്നു ചേരും. തുടര്‍ന്നാണ് സി പി ഐ മത്സരിക്കുന്ന നാല് സീറ്റുകളിലേക്കുള്ള സ്ഥാനാര്‍ഥികളെ പ്രഖ്യാപിക്കുക. സി പി എം മത്സരിക്കുന്ന 15 ഇടങ്ങളിലേക്കുള്ള സ്ഥാനാര്‍ഥികളെ നാളെയാണ് പ്രഖ്യാപിക്കുന്നത്. തിരുവനന്തപുരം, മാവേലിക്കര, തൃശ്ശൂര്‍, വയനാട് മണ്ഡലങ്ങളിലേക്കുള്ള സ്ഥാനാര്‍ഥികളെയാണ് ഇന്ന് പ്രഖ്യാപിക്കുന്നത്. തിരുവനന്തപുരത്ത് പന്ന്യനും മാവേലിക്കരയില്‍ സി എ അരുണ്‍കുമാറും, തൃശ്ശുരില്‍ വി എസ് സുനില്‍കുമാറും മത്സരിക്കട്ടെയെന്നാണ് പാര്‍ട്ടി സംസ്ഥാന നേതൃത്വം തീരുമാനിച്ചത്. വയനാട്ടില്‍ ആനി രാജയെ നിര്‍ത്താമെന്നനിര്‍ദ്ദേശവും സംസ്ഥാന എക്സിക്യൂട്ടീവ് അംഗീകരിച്ചു.

ജില്ലാ നേതൃയോഗങ്ങള്‍ ഇതിനൊപ്പം രണ്ട് പേരുകള്‍ കൂടി ചേര്‍ത്തു നല്‍കിയിട്ടുണ്ട്. തിരുവനന്തപുരത്തേക്ക് പന്ന്യന് പുറമെ കെ പ്രകാശ് ബാബു, സത്യന്‍ മൊകേരി എന്നീ പേരുകള്‍ കൂടി നല്‍കിയിട്ടുണ്ട്. എന്നാല്‍ പന്ന്യന്‍ തന്നെ സ്ഥാനാര്‍ഥിയാവാനാണു സാധ്യത. മാവേലിക്കരയില്‍ സി എ അരുണ്‍ കുമാറിന്റെ പേരാണ് സംസ്ഥാന നേതൃത്വം തയ്യാറാക്കിയത്. മുന്‍ എം എല്‍ എ കെ അജിത്, മുന്‍ എം പി ചെങ്ങറ സുരേന്ദ്രന്‍, സി കെ ആശ എന്നീ പേരുകളും ജില്ലാ നേതൃത്വം നല്‍കുന്നുണ്ട്. തൃശ്ശൂരില്‍ വി എസ് സുനില്‍കുമാര്‍ സ്ഥാനാര്‍ഥിയാകുമെന്ന് ഏറെക്കുറെ ഉറപ്പാണ്. കെ പി രാജേന്ദ്രന്റെ പേര് കൂടി ജില്ലാ നേതൃത്വം നല്‍കുന്നുണ്ട്.

വയനാട്ടില്‍ ആനി രാജക്ക് ഒപ്പം സത്യന്‍ മൊകേരി, പി.പി സുനീര്‍ എന്നീ പേരുകളാണ് പാര്‍ട്ടിയുടെ പരിഗണനയിലുള്ളത്. അന്തിമ തീരുമാനം ഇന്ന് ചേരുന്ന സംസ്ഥാന എക്സിക്യൂട്ടീവ് കൗണ്‍സില്‍ യോഗങ്ങളിലുണ്ടാവും. 15 സീറ്റുകളിലേക്കുള്ള സി പി എം സ്ഥാനാര്‍ഥികളെ നാളെയാണ് പ്രഖ്യാപിക്കുക. കോട്ടയം മണ്ഡലത്തിലെ എല്‍ ഡി എഫ് സ്ഥാനാര്‍ഥിയായി തോമസ് ചാഴിക്കാടനെ നേരത്തെ പ്രഖ്യാപിച്ചിരിന്നു.

സി പി എം സ്ഥാനാര്‍ഥിപ്പട്ടികയില്‍ മുന്‍നിരനേതാക്കള്‍ തന്നെ ഇടംപിടിക്കും. ഒരു പൊളിറ്റ് ബ്യൂറോ അംഗം, നാല് കേന്ദ്രകമ്മിറ്റിയംഗങ്ങള്‍, ഒരു മന്ത്രി, ഒരു രാജ്യസഭാ എം പി., മൂന്ന് എം എല്‍ എമാര്‍, മൂന്ന് ജില്ലാസെക്രട്ടറിമാര്‍ എന്നിവരാണു പോരാട്ടത്തിനിറങ്ങുന്നത്.

പി ബി അംഗം എ വിജയരാഘവന്‍ പാലക്കാട് മത്സരിക്കും. കേന്ദ്രകമ്മിറ്റി അംഗങ്ങളായ എളമരം കരീം എം പി (കോഴിക്കോട്), കെ കെ ശൈലജ (വടകര), കെ രാധാകൃഷ്ണന്‍ (ആലത്തൂര്‍), തോമസ് ഐസക് (പത്തനംതിട്ട) എന്നിവരും പോരിനിറങ്ങുന്നു. തിരുവനന്തപുരം ജില്ലാ സെക്രട്ടറി വി ജോയ് ആറ്റിങ്ങലിലും കണ്ണൂര്‍ ജില്ലാസെക്രട്ടറി എം വി ജയരാജന്‍ കണ്ണൂരും കാസര്‍കോട് ജില്ലാസെക്രട്ടറി എം വി ബാലകൃഷ്ണന്‍ കണ്ണൂരും കളത്തിലുണ്ടാവും.

ആലപ്പുഴയില്‍ സിറ്റിങ് എം പി എ എം ആരിഫ് തന്നെയാണ് സ്ഥാനാര്‍ഥി. കൊല്ലത്ത് എം എല്‍ എയും ചലച്ചിത്രതാരവുമായ എം മുകേഷാണു രംഗത്തിറങ്ങുക. മുന്‍മന്ത്രി സി രവീന്ദ്രനാഥ് ചാലക്കുടിയിലും മുന്‍ എം പി ജോയ്‌സ് ജോര്‍ജ് ഇടുക്കിയിലും മത്സരിക്കും. മലപ്പുറത്ത് ഡി വൈ എഫ് ഐ സംസ്ഥാന പ്രസിഡന്റ് വി വസീഫാണ് മത്സരിക്കുക. മുസ്ലിംലീഗിലെ വിമതനേതാവ് കെ എസ് ഹംസയെ പൊന്നാനിയില്‍ ഇറക്കാനാണ് തീരുമാനം. എറണാകുളത്ത് അധ്യാപകസംഘടനാ നേതാവ് കെ ജി ഷൈനാണ് പട്ടികയിലെ മറ്റൊരു പുതുമുഖം.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular