Sunday, April 28, 2024
HomeKeralaകൊച്ചി മെട്രോ ട്രാഫിക് കണ്‍ട്രോളര്‍ പെരിയാറില്‍ മുങ്ങി മരിച്ചു

കൊച്ചി മെട്രോ ട്രാഫിക് കണ്‍ട്രോളര്‍ പെരിയാറില്‍ മുങ്ങി മരിച്ചു

കോതമംഗലം: പെരിയാറില്‍ കുളിക്കാനിറങ്ങിയ അഞ്ചംഗ സംഘത്തിലെ ഒരാള്‍ ഒഴുക്കില്‍പ്പെട്ടു മരിച്ചു. കൊച്ചി മെട്രോ ട്രാഫിക് കണ്‍ട്രോളർ കണ്ണൂർ ഏഴിമല കരിമ്ബാനില്‍ കെ.

ടോണി ജോണ്‍(38) ആണ് മരിച്ചത്.

പിണ്ടിമന പഞ്ചായാത്തിലെ വേട്ടാമ്ബാറ പമ്ബിങ് സ്റ്റേഷന് സമീപം ഞായറാഴ്‌ച വൈകീട്ട് മൂന്ന് മണിയോടെയായിരുന്നു സംഭവം. മലയൻകീഴിലെ സുഹൃത്തിന്റെ വീട്ടിലെത്തിയ നാലംഗ സംഘം സൃഹൃത്തുമൊന്നിച്ച്‌ പെരിയാറില്‍ കുളിക്കുന്നതിനിടയിലാണ് അപകടം. വിവരമറിഞ്ഞ് കോതമംഗലത്ത് നിന്നെത്തിയ അഗ്നിരക്ഷ സേന ഉടൻ തെരച്ചില്‍ ആരംഭിച്ചു.

കാണാതായ ഭാഗത്തിന് സമീപത്ത് നിന്നും വൈകീട്ട് ആറോടെ മൃതദേഹം കണ്ടെടുത്തു. സ്റ്റേഷൻ ഓഫീസർ സി.പി. ജോസിന്റെ നേതൃത്വത്തില്‍ പി.കെ. എല്‍ദോസ്, എം. അനില്‍കുമാർ, മുഹമ്മദ് ഷാഫി, പി.എം. റഷീദ്, സിദ്ധീഖ് ഇസ്മയില്‍, എം.ആർ. അനുരാജ്, കെ.എ. അൻസല്‍, ആർ.എച്ച്‌. വൈശാഖ്, പി. ബിനു, സുധീഷ്, അഖില്‍ എന്നിവർ തെരച്ചിലില്‍ പങ്കെടുത്തു. ഭാര്യ: നിമ.

മൃതദേഹം കോതമംഗലം താലൂക്ക് ആശുപത്രി മോർച്ചറിയില്‍.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular