Saturday, May 4, 2024
HomeUSAഡമോക്രാറ്റിക് സെനറ്റ് പ്രതിനിധി പാർട്ടി വിടുന്നു

ഡമോക്രാറ്റിക് സെനറ്റ് പ്രതിനിധി പാർട്ടി വിടുന്നു

ഓസ്റ്റിൻ ∙ ഡമോക്രാറ്റിക്ക് പാർട്ടിയും, ബൈഡൻ ഭരണകൂടവും സ്വീകരിച്ചിരിക്കുന്ന തീവ്ര ഇടതുപക്ഷ നിലപാടുകളിലും, അഭയാർഥി പ്രവാഹം നിയന്ത്രിക്കുന്നതിൽ പരാജയപ്പെട്ടതിലും പ്രതിഷേധിച്ചു ഡമോക്രാറ്റിക് ടെക്സസ് സെനറ്റ് പ്രതിനിധി റയൺ ഗ്വില്ലൻ ഡമോക്രാറ്റിക് പാർട്ടി വിടുന്നു. റിപ്പബ്ലിക്കൻ പാർട്ടിയിൽ ചേർന്നു പ്രവർത്തിക്കാനാണു തീരുമാനം.

റിപ്പബ്ലിക്കൻ സംസ്ഥാനമായ ടെക്സസിൽ 2020 ൽ നടന്ന തിരഞ്ഞെടുപ്പിൽ 17 പോയിന്റിലധികം നേടിയാണ് റയൺ റിപ്പബ്ലിക്കൻ പാർട്ടിയെ പരാജയപ്പെടുത്തിയത്.

അടുത്ത വർഷം നടക്കുന്ന തിരഞ്ഞെടുപ്പിൽ സൗത്ത് ടെക്സസ് സീറ്റിൽ നിന്നും റിപ്പബ്ലിക്കൻ സ്ഥാനാർഥിയായി മത്സരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ഗവർണർ ഏബട്ടും, ഹൗസ് സ്പീക്കർ ഡേഡ് ഫിലാനും ഫ്ലോർസ് വില്ലയിൽ നടന്ന പരിപാടിയിൽ റയണിന്റെ ഒപ്പമുണ്ടായിരുന്നു. റയണുമായി ഒരുമിച്ചു പ്രവർത്തിക്കുന്നതിൽ സന്തോഷമുണ്ടെന്ന് ഗവർണർ ഗ്രോഗ് ഏബട്ട് പറഞ്ഞു.

പി പി ചെറിയാൻ

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular